ആന്‍ഡമാന്‍ കടലില്‍ ചക്രവാതചൂഴി; ആശങ്ക വേണ്ടെന്ന് കാലാവസ്ഥ വകുപ്പ്, സാധാരണ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അറബിക്കടലില്‍ വടക്കന്‍ കേരള- കര്‍ണാടക തീരത്തുള്ള ന്യൂനമര്‍ദ്ദം ഇന്ത്യന്‍ തീരത്ത് നിന്ന് അകന്നുമാറി. . ഇത് വ്യാഴാഴ്ചയോടെ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ ദുര്‍ബലമാകുമെന്നും ഉച്ചയ്ക്ക് ശേഷം ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ മാത്രമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇതിനിടെ ആന്‍ഡമാന്‍ കടലില്‍ ചക്രവാതചൂഴി രൂപപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ ശക്തി പ്രാപിച്ച് ഇന്ത്യ ശ്രീലങ്ക തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ഇപ്പോഴത്തെ സൂചന പ്രകാരം ശ്രീലങ്ക വഴി അറബിക്കടലില്‍ പ്രവേശിക്കാനാണ് സാധ്യത. അതേസമയം, കേരളത്തില്‍ ഇതിന്റെ സ്വാധീനത്തെ കുറിച്ച് പറയാറായിട്ടില്ല.

നിലവില്‍ ആശങ്കപ്പടേണ്ട സാഹചര്യമില്ല. ചിലപ്പോള്‍ തെക്കന്‍ കേരളത്തില്‍ സാധാരണ മഴ ലഭിക്കാനുള്ള സാധ്യത മാത്രമാണ് നിലവിലുള്ളതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
അതേസമയം, കേരള - കര്‍ണാടക -ലക്ഷദ്വീപ് തീരങ്ങളില്‍ ഡിസംബര്‍ 13 നും 14 നും , മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള - കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഡിസംബര്‍ 13 നും 14 നും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
പ്രത്യേക ജാഗ്രത നിര്‍ദ്ദേശങ്ങള്‍
13-12-2022: തെക്ക്-കിഴക്കന്‍ അറബിക്കടല്‍, മധ്യ-കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
14-12-2022: തെക്ക്-കിഴക്കന്‍ അറബിക്കടല്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മധ്യ-കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
15-12-2022 നും 16-12-2022 നും: മധ്യ-കിഴക്കന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മുന്നറിയിപ്പുള്ള തീയതികളില്‍ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.












Click it and Unblock the Notifications