Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദ്ദം; കേരളത്തിലും മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: വടക്കു കിഴക്കു ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ 6 മണിക്കൂറായി, മണിക്കൂറില്‍ 14 കിമീ വേഗതയില്‍ പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു സെപ്റ്റംബര്‍ 25 നു രാവിലെ 5. 30 ഓടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ പടിഞ്ഞാറന്‍ ഭാഗത്ത് 18. 4 ഡിഗ്രി നോര്‍ത്ത് അക്ഷാംശത്തിലും 89.3 ഡിഗ്രി ഈസ്റ്റ് രേഖാംശത്തിലും അതിതീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിക്കുകയായിരുന്നെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.

ഏറ്റവും ഒടുവിലായി് വിവരം ലഭിക്കുമ്പോള്‍ ഗോപാല്‍പുര്‍ ( ഒഡിഷ ) തീരത്ത് നിന്ന് ഏകദേശം 470 കി മീ കിഴക്കു - തെക്കുകിഴക്കും കലിംഗ പട്ടണം ( ആന്ധ്രാ പ്രദേശ് ) തീരത്ത് നിന്ന് ഏകദേശം 540 കി മീ കിഴക്കു - വടക്കു കിഴക്കു മാറിയാണ് സ്ഥിതി ചെയ്യുന്നത്. അടുത്ത 6 മണിക്കൂറില്‍ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

kerala

കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 62 കി മീ മുതല്‍ 88 കി മീ ആകുന്ന ഘട്ടത്തിലാണ് ചുഴലിക്കാറ്റ് എന്ന് വിളിക്കുന്നത്. ചുഴലിക്കാറ്റായി മാറിയ ശേഷം പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു സെപ്റ്റംബര്‍ 26 നു വൈകുനേരത്തോടുകൂടി വടക്കന്‍ ആന്ധ്രാപ്രദേശ് - തെക്കന്‍ ഒഡീഷ തീരത്തു വിശാഖപട്ടണത്തിനും ഗോപാല്‍പുരിനും ഇടയില്‍ കലിംഗപട്ടണത്തിനു സമീപത്തായി കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.

നിലവില്‍ പ്രവചിക്കപ്പെടുന്ന ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. എന്നിരുന്നാലും കേരളത്തില്‍ സെപ്റ്റംബര്‍ 25 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ ശക്തമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഈ സാഹചര്യത്തില്‍
വിവിധ ജില്ലകളില്‍ യെല്ലോ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

Recommended Video

cmsvideo
    Heavy rain and thunder alert to Kerala

    ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്; വേദികയുടെ ഹോട്ട് ചിത്രത്തില്‍ ആരാധകരുടെ ചോദ്യം

    കൂടാതെ സെപ്റ്റംബര്‍ 27 ,28 തീയതികളില്‍ കേരള തീരത്ത് കടലില്‍ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ന്യൂനമര്‍ദത്തിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. കൃത്യമായ ഇടവേളകളില്‍ വരുന്ന മാറ്റങ്ങള്‍ അപ്ഡേറ്റ് ചെയ്യുമെന്ന് അറിയിച്ചു.

    അതേസമയം, കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

    25- 09 -2021: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്

    26- 09 -2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,പാലക്കാട്

    27 -09 - 2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്

    28 - 09 - 2021: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍

    എന്നീ ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+