കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദ്ദം; കേരളത്തിലും മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: വടക്കു കിഴക്കു ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ 6 മണിക്കൂറായി, മണിക്കൂറില്‍ 14 കിമീ വേഗതയില്‍ പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു സെപ്റ്റംബര്‍ 25 നു രാവിലെ 5. 30 ഓടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ പടിഞ്ഞാറന്‍ ഭാഗത്ത് 18. 4 ഡിഗ്രി നോര്‍ത്ത് അക്ഷാംശത്തിലും 89.3 ഡിഗ്രി ഈസ്റ്റ് രേഖാംശത്തിലും അതിതീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിക്കുകയായിരുന്നെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.

ടി സിദ്ദിഖിനെ കണ്ടാല്‍ അറിയാത്ത സേവാദള്‍ ഭടൻമാർ... സെമി കേഡര്‍ ആകാന്‍ പോകുന്ന പാര്‍ട്ടിയുടെ കാലാള്‍പട!ടി സിദ്ദിഖിനെ കണ്ടാല്‍ അറിയാത്ത സേവാദള്‍ ഭടൻമാർ... സെമി കേഡര്‍ ആകാന്‍ പോകുന്ന പാര്‍ട്ടിയുടെ കാലാള്‍പട!

ഏറ്റവും ഒടുവിലായി് വിവരം ലഭിക്കുമ്പോള്‍ ഗോപാല്‍പുര്‍ ( ഒഡിഷ ) തീരത്ത് നിന്ന് ഏകദേശം 470 കി മീ കിഴക്കു - തെക്കുകിഴക്കും കലിംഗ പട്ടണം ( ആന്ധ്രാ പ്രദേശ് ) തീരത്ത് നിന്ന് ഏകദേശം 540 കി മീ കിഴക്കു - വടക്കു കിഴക്കു മാറിയാണ് സ്ഥിതി ചെയ്യുന്നത്. അടുത്ത 6 മണിക്കൂറില്‍ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

kerala

കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 62 കി മീ മുതല്‍ 88 കി മീ ആകുന്ന ഘട്ടത്തിലാണ് ചുഴലിക്കാറ്റ് എന്ന് വിളിക്കുന്നത്. ചുഴലിക്കാറ്റായി മാറിയ ശേഷം പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു സെപ്റ്റംബര്‍ 26 നു വൈകുനേരത്തോടുകൂടി വടക്കന്‍ ആന്ധ്രാപ്രദേശ് - തെക്കന്‍ ഒഡീഷ തീരത്തു വിശാഖപട്ടണത്തിനും ഗോപാല്‍പുരിനും ഇടയില്‍ കലിംഗപട്ടണത്തിനു സമീപത്തായി കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.

Recommended Video

cmsvideo
Heavy rain and thunder alert to Kerala

മുസ്ലിം വിഭാഗത്തിന് 16 ഇന വാഗ്ദാനങ്ങള്‍: യുപിയില്‍ പഴയ വോട്ട് ബാങ്ക് തിരികെ പിടിക്കാന്‍ കോണ്‍ഗ്രസ്മുസ്ലിം വിഭാഗത്തിന് 16 ഇന വാഗ്ദാനങ്ങള്‍: യുപിയില്‍ പഴയ വോട്ട് ബാങ്ക് തിരികെ പിടിക്കാന്‍ കോണ്‍ഗ്രസ്

നിലവില്‍ പ്രവചിക്കപ്പെടുന്ന ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. എന്നിരുന്നാലും കേരളത്തില്‍ സെപ്റ്റംബര്‍ 25 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ ശക്തമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഈ സാഹചര്യത്തില്‍
വിവിധ ജില്ലകളില്‍ യെല്ലോ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്; വേദികയുടെ ഹോട്ട് ചിത്രത്തില്‍ ആരാധകരുടെ ചോദ്യം

കൂടാതെ സെപ്റ്റംബര്‍ 27 ,28 തീയതികളില്‍ കേരള തീരത്ത് കടലില്‍ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ന്യൂനമര്‍ദത്തിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. കൃത്യമായ ഇടവേളകളില്‍ വരുന്ന മാറ്റങ്ങള്‍ അപ്ഡേറ്റ് ചെയ്യുമെന്ന് അറിയിച്ചു.

അതേസമയം, കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

25- 09 -2021: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്

26- 09 -2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,പാലക്കാട്

27 -09 - 2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്

28 - 09 - 2021: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍

എന്നീ ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

English summary
Kerala Rain Update: Extreme low pressure in Bay of Bengal, Chances Of Rain In The State
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X