കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; ജനങ്ങൾ ജാഗ്രത പാലിക്കണം: 2 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: വരും മണിക്കൂറുകളിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും കൂടുതൽ മഴ ലഭിക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഇതിന്റെ ഭാഗമായി രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളം , പത്തനംതിട്ട എന്നീ ജില്ലകളിൽ ആണ് യെല്ലോ അലർട്ട്.
ശക്തമായ കാറ്റിനും ഇടി മിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഇനി വരുന്ന മൂന്ന് മണിക്കൂറുകൾകളിൽ ആണ് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. 13 ജില്ലകളിലെ മഴ കൂടുതൽ ലഭിക്കും. ഒറ്റപ്പെട്ട ഇടിയോട് കൂടിയ മഴ ആണ് ഉണ്ടാകുക.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ വയനാട് എന്നീ ജില്ലകളിൽ ആണ് മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 40 കിലോ മീറ്റർ വേഗതയിൽ കാറ്റ് ഉണ്ടായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കി. പത്തനംതിട്ട ജില്ലയിലും എറണാകുളം ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത സ്വീകരിക്കണം എന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
അതേസമയം , കേരളത്തിൽ വരുന്ന അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഇതിന്റെ ഭാഗമായി ഇടിമിന്നലോട് കൂടിയ മഴ ലഭിക്കും. ബംഗാൾ ഉൾക്കടലിൽ കോ മോരിൻ പ്രദേശങ്ങളിൽ നിന്നുള്ള ഈർപ്പം കൂടിയ കാറ്റാണ് നിലവിലെ മഴയ്ക്ക് കാരണം എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
അതേസമയം, ഉച്ചയ്ക്ക് ശേഷം ആയിരിക്കും മഴ കൂടുതൽ ലഭ്യമാകുക. വെള്ളിയാഴ്ച ദിവസവും ശനിയാഴ്ച ദിവസവും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. നാളെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടും. ഇത് മഴയ്ക്ക് കാരണമാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. ന്യൂനമർദ്ദം വളരെ ശക്തമായി സ്വാധീനിക്കാനാണ് സാധ്യത. ഇതിന്റെ ഭാഗമായി തെക്കൻ ബംഗാൾ ഉൾക്കടലിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ അതി ശക്തമായ കാറ്റ് വീശും.
സാഹചര്യങ്ങൾ കണക്കിലെടുത്ത് മത്സ്യബന്ധന തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലിൽ പോകുന്നതിൽ ജാഗ്രത സ്വീകരിക്കണം എന്നാണ് മുന്നറിയിപ്പിൽ പറയുന്നത് അതേസമയം, ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഉടനീളം ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയാണ് കേരളത്തിൽ ലഭിച്ചത്. ഇടിമിന്നലും കാറ്റും ഉണ്ടായിരുന്നു. കനത്ത മഴയ്ക്ക് പിന്നാലെ എറണാകുളം ജില്ലയിൽ കനത്ത നാശനഷ്ടം ഉണ്ടായിരുന്നു. മൂവാറ്റുപുഴ ഭാഗത്ത് കൃഷി നാശം റിപ്പോർട്ട് ചെയ്തിരുന്നു.
പെരുമ്പാവൂരിൽ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണിരുന്നു. തുരുത്തിപ്പറമ്പ്, അകനാട്, ഔഷധി ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ മരങ്ങൾ റോഡിലേക്ക് വീണിരുന്നു. ഇതിന്റെ ഭാഗമായി ഗതാഗതം തടസ്സപ്പെട്ടുശക്തമായ മഴയിൽ കൊല്ലം ജില്ലയിലെ വെളിച്ചിക്കാല , കൈതക്കുഴി , ആലുവിള, കൊട്ടുവിള എന്നിവിടങ്ങളിൽ കനത്ത നാശം ഉണ്ടായി. പതിനഞ്ചിൽ അധികം വൈദ്യുതി തൂണുകൾ തകർന്നിരുന്നു. വെളിച്ചിക്കാല ടിബി ആശുപത്രിക്ക് സമീപത്തെ ട്രാൻസ്ഫോമറിനും നാശം സംഭവിച്ചിരുന്നു. അതിനാൽ , തന്നെ ഈ മേഖലയിൽ വൈദ്യുതി വിതരണം തടസ്സപ്പെടുകയായിരുന്നു. കുമ്മല്ലൂർ ആലുവിളയിൽ റോഡിൽ ശക്തമായി ഉണ്ടായ കാറ്റിനെ തുടർന്ന് പ്ലാവ് കടപുഴകി വീണിരുന്നു. ഇവിടെ ഗതാഗതം തടസ്സപ്പെട്ടു. ഗതാഗതം പുനഃസ്ഥാപിക്കാൻ വേണ്ടി രാത്രി വരെ നാട്ടുകാർ പരിശ്രമം നടത്തിയിരുന്നു. ആദിച്ചനല്ലൂർ കൊട്ടുവിള ട്രാൻസ്ഫോമറിന് സമീപം വീടിനു മുകളിൽ മരം വീണു എന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications