കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴക്ക് സാധ്യത, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. 24 മണിക്കൂറില്‍ 204 ാാല്‍ അധികം മഴ ലഭിക്കുന്ന അതിതീവ്ര മഴ പ്രവചിക്കപ്പെട്ടിരിക്കുന്നത്.ആയതിനാല്‍ തന്നെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

heavy rain

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളും ദിവസങ്ങളും

2020 ജൂണ്‍ 26 :കൊല്ലം,പത്തനംത്തിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം.
2020 ജൂണ്‍ 27 : വയനാട്.

Recommended Video

cmsvideo
കേരളത്തില്‍ തീവ്ര മഴ, ജാഗ്രത | Oneindia Malayalam

ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 ാാ മുതല്‍ 115.5 ാാ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഞ്ഞ അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത് പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികള്‍ വീക്ഷിക്കുക എന്നതാണ്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലയും ദിവസവും
2020 ജൂണ്‍ 25: തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.
2020 ജൂണ്‍ 26: തിരുവനന്തപുരം,ഇടുക്കി,തൃശ്ശൂര്‍.
2020 ജൂണ്‍ 27: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് , മലപ്പുറം, കോഴിക്കോട് ,കണ്ണൂര്‍, കാസര്‍ഗോഡ്.
2020 ജൂണ്‍ 28: മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍, കാസര്‍ഗോഡ്. എന്നിങ്ങനെയാണ് യെല്ലോ ആലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, ശക്തമായ കാറ്റ് രൂപപ്പെടുന്നതിനെ തുടര്‍ന്ന് കേരള -കര്‍ണാടക,ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യതൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

''പുരാണങ്ങളിലൊക്കെ ദേവതാ സങ്കൽപ്പങ്ങള്‍ ചിത്രമെഴുകിയ നഗ്‌നരൂപങ്ങളാണ്, നമ്മള്‍ വരക്കുമ്പോൾ തെറിവിളി''''പുരാണങ്ങളിലൊക്കെ ദേവതാ സങ്കൽപ്പങ്ങള്‍ ചിത്രമെഴുകിയ നഗ്‌നരൂപങ്ങളാണ്, നമ്മള്‍ വരക്കുമ്പോൾ തെറിവിളി''

English summary
Kerala Rain Update: Heavy Rain Expected In Upcoming Days, Orange Alert Declared In State
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X