• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരളത്തിൽ രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത; മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു, മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന പ്രവചനവുമുണ്ട്. അതിദതീവ്ര മഴയ്ക്ക് സാധ്യതയുള്ള ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കോട്ടയം, ആലപ്പുഴ ജില്ലകളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. മീനച്ചില്‍, മൂവാറ്റുപുഴ, മണിമല ആറുകള്‍ കരകവിഞ്ഞൊഴുകുകയാണ്.

cmsvideo
  Heavy rain in kerala due to low pressure in bengal sea | Oneindia Malayalam

  കോട്ടയം ജില്ലകളിലെ റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. പാലമുറിയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് അങ്കമാലി സ്വദേശി ജസ്റ്റിനെ കാണാതായിരുന്നു. മീനച്ചിലാറിലെ കുത്തൊഴുക്കിലാണ് കാര്‍ ഒഴുകിപ്പോയത്. മീനച്ചിലാറിലെ ജലനിരപ്പ് അതിവേഗമാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെ മീനച്ചിലാറിന്റെ കൈവഴികളിലും കൊടൂരാറ്റിലും ജലനിരപ്പ് ഉയര്‍ന്നു. അധികൃതര്‍ വൈകീട്ട് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മണര്‍കാട്, അയര്‍ക്കുന്നം പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങള്‍ മഴയെ തുടര്‍ന്ന് വെള്ളത്തിനടിയിലാണ്.

  മലയോര മേഖലയിലും ശക്തമായ മഴ തുടരുകയാണ്. വിവിധ ഇടങ്ങളില്‍ ഉരുള്‍പ്പൊട്ടലും ഉണ്ടായി. വ്യാഴാഴ്ച്ച രാത്രി മേലേത്തടം പരുത്തപാറയില്‍ പുരയിടം, കള്ളിവയലില്‍ പുരയിടം എന്നിവിടങ്ങളില്‍ ഉരുള്‍പ്പൊട്ടലുണ്ടായിരുന്നു. ജനവാസ മേഖലയല്ലാത്ത വല്യേന്ത, കൊടുങ്ങ മേഖലയിലും ഉരുള്‍പ്പൊട്ടലുണ്ടായി. വഴി സൗകര്യം ഇല്ലാത്ത ഇവിടെ മഞ്ഞ് മൂടിക്കിടക്കുന്നത് കൊണ്ടും ഒപ്പം മഴയും കൂടിയുള്ളത് കൊണ്ട് അധികൃതര്‍ക്ക് ഇവിടേക്ക് എത്തിപ്പെടാന്‍ സാധിച്ചിട്ടില്ല. പരിശോധനയും മുടങ്ങി. കാവാലിയിലാണ് കഴിഞ്ഞദിവസം ഉരുള്‍പ്പൊട്ടിയത്.

  പഴയതൊക്കെ ഞാന്‍ എണ്ണി പറയണോ, അതുപോലെയാണോ മുഖ്യമന്ത്രി, മാധ്യമങ്ങളോട് ഏറ്റുമുട്ടി പിണറായി

  അതേസമയം ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് വെള്ളം ഒഴുകിയെത്തി കൂട്ടിക്കള്‍ പ്രദേശത്തെ കൃഷിയിടങ്ങള്‍ നശിച്ചു. പറമ്പില്‍ വെള്ളം കലങ്ങിയെത്തുന്നത് നോക്കാന്‍ എത്തിയ ജേക്കബ് തോമസ് എന്നയാള്‍ ഒഴുക്കിപ്പെട്ടെങ്കിലും രക്ഷപ്പെട്ടു. ഇയാള്‍ക്ക് നിസ്സാര പരുക്കുകളാണ് ഉള്ളത്. പൂഞ്ഞാറിലും രണ്ടിടത്ത് ഉരുള്‍പ്പൊട്ടലുണ്ടായി. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്നുണ്ടായ ചെളിയും വെള്ളവും ഒഴുകി പുത്തന്‍പറമ്പില്‍ മേരിയുടെ വീടും തകര്‍ന്നു. ഇവര്‍ വീട്ടില്‍ നിന്ന് നേരത്തെ തന്നെ താമസം മാറിയിരുന്നതിനാല്‍ അപകടമുണ്ടായിട്ടില്ല.

  രാജമലയില്‍ രക്ഷാപ്രവര്‍ത്തനം മൂന്നാം ദിനത്തിലേക്ക്; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി, മരണം 27 ആയി

  കാത്തിരുന്ന് കിട്ടിയ കണ്‍മണി... ഐഷ ദുആ, കൈവിട്ടുപോയല്ലോ

  'കള്ളകഥയുടെ ഇക്കിളിപ്പെടുത്തുന്ന ചോദ്യങ്ങളുമായി വരുന്ന നിങ്ങളുടെ മുഖങ്ങള്‍ ഞങ്ങള്‍ക്ക് കാണണം'

  English summary
  Kerala Rain Update; Heavy rains expected in Kerala for two more days
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X