കിഴക്കന്‍ കാറ്റിന്റെ സ്വാധീനം: കേരളത്തില്‍ ബുധനാഴ്ചയോടെ മഴ വീണ്ടും ശക്തമാകും, മുന്നറിയിപ്പ്
തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരളതീരത്തിന് സമീപം സ്ഥിതി ചെയ്തിരുന്ന ന്യൂനമര്‍ദ്ദം ദുര്‍ബലമായി. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് മഴ ശക്തി കുറയാന്‍ സാധ്യതയുണ്ട്. എന്നാല്‍ ന്യൂന മര്‍ദ്ദത്തിന്റെ അവശേഷിപ്പുകള്‍ തുടരുന്നതിനാല്‍ ഒറ്റപ്പെട്ട ശക്തമായ ഇന്ന് വൈകീട്ട് വരെ തുടരാന്‍ സാധ്യതയുണ്ട്.
അതേസമയം, കിഴക്കന്‍ കാറ്റിന്റെ സ്വാധീനം കേരളം ഉള്‍പ്പടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമാകുന്നതിന്റെ ഭാഗമായി ബുധനാഴ്ചയോടെ വീണ്ടും മഴ ശക്തമാകാനുള്ള സാധ്യതയുണ്ട്. മൂന്ന് നാല് ദിവസത്തേക്ക് സംസ്ഥാനത്തേക്ക് വ്യാപക മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തുലാവര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായാണ് കിഴക്കന്‍ കാറ്റ് ശക്തമാകുന്നത്.

അതേസമയം, ഇന്ന് ശക്തമായ മഴ സാധ്യതയില്ലെങ്കിലും പത്തനംതിട്ട, കോട്ടയം, ജില്ലകള്‍ക്ക് മുകളിലും പാലക്കാട്, മലപ്പുറ, ഭാഗത്തും മഴ മേഘങ്ങളുള്ളത് ആശങ്കയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. തുടര്‍ച്ചയായി ഇന്നും ഈ മേഖലകളില്‍ മഴ പെയ്താല്‍ സ്ഥിരിഗുരുതരമാകാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് ദുരന്തനിവാരണ അതോറിറ്റി അറിയിക്കുന്ന മുന്നറിയിപ്പ്.
ഇതിനിടെ, ഒക്ടോബര്‍ 17 മുതല്‍ 21 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ രാവിലെ 10 മണിക്ക് പുറപ്പെടിവിച്ച മുന്നറിയിപ്പ് പ്രകാരം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ , കോട്ടയം , ഇടുക്കി , എറണാകുളം , തൃശ്ശൂര്‍ പാലക്കാട്, മലപ്പുറം , കോഴിക്കോട് എന്നീ ജില്ലകളില്‍ മഞ്ഞ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
കേരള-കര്‍ണാടക-ലക്ഷദ്വീപ് മേഖലകളില്‍ മത്സ്യബന്ധനം ഇന്ന് വരെ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. വൈദ്യുതി ബോര്‍ഡിന്റെ കീഴിലുള്ള അണക്കെട്ടുകളില്‍ പത്തനംതിട്ട ജില്ലയിലെ കക്കി, തൃശ്ശൂര്‍ ജില്ലയിലെ ഷോളയാര്‍ , പെരിങ്ങല്‍കുത്തു, ഇടുക്കി ജില്ലയിലെ കുണ്ടള, കല്ലാര്‍കുട്ടി, മാട്ടുപ്പെട്ടി, കല്ലാര്‍ എന്നീ അണക്കെട്ടുകളില്‍ രാവിലെ 7 മണിക്കുള്ള അണക്കെട്ടുകളുടെ നിരീക്ഷണപട്ടികയില്‍ ചുവന്ന അലെര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട് . ഇടുക്കി ജില്ലയിലെ പൊന്മുടി, ഇടുക്കി ഡാം, പത്തനംതിട്ടയിലെ പമ്പ എന്നിവിടങ്ങളില്‍ നീല അലെര്‍ട് പ്രഖ്യപിച്ചിട്ടുണ്ട്.
ദൃശ്യ ഇത് എന്തൊരു ഭംഗിയാണ് കാണാന്‍; താരത്തിന്റെ ഏറ്റവും പുതിയ ചിത്രം വൈറല്‍
കേന്ദ്ര ജല കമ്മീഷന്റെ പ്രളയസാധ്യതാമുന്നറിയിപ്പ് പ്രകാരം പത്തനംതിട്ട, കോട്ടയം ജില്ലകളിലെ മടമണ്‍ , കല്ലൂപ്പാറ , തുമ്പമണ്‍ , പുല്ലക്കയര്‍, മണിക്കല്‍, തിരുവനന്തപുരം ജില്ലയിലെ വെള്ളായിക്കടവ്, അരുവിപ്പുറം എന്നീ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ് കാണിക്കുന്നത്.
മഴ നിലയ്ക്കാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത കാണിക്കണം. അപകട സാഹചര്യങ്ങളില്‍ പെടാതിരിക്കാനുള്ള മുന്‍കരുതലുണ്ടാകണം. വേണ്ടിവന്നാല്‍ മാറി താമസിക്കാനും അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കാനും അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ശ്രദ്ധിക്കണം.












Click it and Unblock the Notifications