കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കേരളത്തില്‍ ജനുവരി ആറിന് ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി ആറിന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Heavy rain prediction in Kerala
അതേസമയം, കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല. 02-01-2021 ന് കന്യാകുമാരി പ്രദേശത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മല്‍സ്യബന്ധനത്തിനായി മേല്‍പ്പറഞ്ഞ മുന്നറിയിപ്പുള്ള സമുദ്ര മേഖലയില്‍ പോകാന്‍ പാടുള്ളതല്ല. മുന്നറിയിപ്പുള്ള സമുദ്രഭാഗങ്ങളുടെ വ്യക്തതക്കായി ഭൂപടം പരിശോധിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.