Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴ തുടരും; കാറ്റിനും ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കന്‍ കര്‍ണാടക മുതല്‍ കോമറിന്‍ മേഖല വരെ നീണ്ടും നില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തി നിലവില്‍ വടക്കന്‍ കര്‍ണാടക മുതല്‍ മാന്നാര്‍ കടലിടുക്ക് വരെ നിലനില്‍ക്കുന്നതാണ് മഴയ്ക്ക് സാധ്യത നല്‍കുന്നത്.

2022 ഏപ്രില്‍ 24 മുതല്‍ 26 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇന്നും നാളെയും കേരളത്തില്‍ ശക്തമായ കാറ്റും ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. മണിക്കൂറില്‍ 30-40 കിമി വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

kerala

മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കൊല്ലം ജില്ലയില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

വിവിധ കാലാവസ്ഥ മോഡലുകളുടെ മഴ സാധ്യത പ്രവചനം

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡൽ പ്രകാരം ഇന്ന് മലപ്പുറം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ വ്യാപകമായ മഴ സാധ്യത.കാസറഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിൽ മലയോര മേഖലയിൽ ഒറ്റപ്പെട്ട മഴ സാധ്യത

കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF ( National Centre for Medium Range Weather Forecasting ) ന്റെ NCUM കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് മധ്യ തെക്കൻ ജില്ലകളിൽ വ്യാപകമായിമഴ സാധ്യത.

National Centers for Environmental Prediction (NCEP) ന്റെ Global Forecast System ( G F S ) കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള മധ്യ തെക്കൻ ജില്ലകളിൽ വ്യാപകമായ മഴ സാധ്യത.

European Centre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡൽ പ്രകാരം ഇന്നു കേരളത്തിൽ കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്‌ ഒഴികെയുള്ള ജില്ലകളിൽ വ്യാപകമായ മഴ സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+