കേരളത്തില്‍ ഇന്നും കനത്ത മഴ തുടരും; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, മുന്നറിയിപ്പ് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ജിവസങ്ങളില്‍ ഉണ്ടായ കനത്ത മഴ ഇന്നും തുടരും. ഈ സാഹചര്യത്തില്‍ 9 ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിന്റെ വിവിധ ജില്ലകളില്‍ കനത്ത മഴയാണ് അനുഭവപ്പെട്ടത്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇതെന്തൊരു ലുക്ക്? കണ്ണെടുക്കാനുകുന്നില്ലെന്ന് ആരാധകർ; ലക്ഷ്മി റായിയുടെ ഏറ്റവും പുതിയ ഫോട്ടോകൾ വൈറൽ

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം വയനാട്, എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, എന്നീ ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചത്. മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചത്.
കേരള കര്‍ണാടക തീരത്തെ ന്യൂനമര്‍ദ്ദ പാര്‍ത്തിയും ഒഡിഷ- ആന്ധ്രാ തീരത്തെ ചക്രവാദ ചുഴിയുമാണ് ഇപ്പോഴത്തെ കാലവര്‍ത്തിന് പ്രധാന കാരണം. അതേസമയം, കേരള -ലക്ഷദ്വീപ് തീരങ്ങളില്‍ 28-08-2021 (നാളെ) മുതല്‍ 30 -08-2021 തീയ്യതി വരെ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും, മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈപറഞ്ഞ തീയ്യതികളില്‍ മത്സ്യതൊഴിലാളികള്‍ യാതൊരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ലെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് വ്യക്തമാക്കുന്നു.
Recommended Video
ശക്തമായ കാറ്റിനു സാധ്യത
കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ ഇന്നും (ഓഗസ്റ്റ് 27) ഓഗസ്റ്റ് 30നും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്നു ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം. ഇ. മുഹമ്മദ് സഫീർ അറിയിച്ചു.
ഇന്നു (ഓഗസ്റ്റ് 27) മുതൽ 31 വരെ തെക്കു പടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെയും ചില അവസരങ്ങളിൽ 60 കി.മീ വരെയും വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നും അറിയിപ്പിൽ പറയുന്നു.












Click it and Unblock the Notifications