ഇല്ലിക്കൽ ബണ്ട് തകർന്നു; എട്ടുമന ഗ്രാമം വെള്ളത്തിനടിയിലായി
തൃശൂർ: തൃശൂർ ആറാട്ടുപുഴയ്ക്ക് സമീപം എട്ടുമന ഇല്ലിയ്ക്കൽ ബണ്ട് തകർന്നു. ഇതോടെ എട്ടുമന ഗ്രാമം വെള്ളത്തിനടിയിലായി. ഗ്രാമത്തിൽ നിന്നും ആളുകളെ നേരത്തെ തന്നെ മാറ്റിയിരുന്നതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. അൻപതിനായിരത്തിൽ അധികം ആളുകളെയാണ് ഇവിടെ നിന്നും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. ശക്തമായ കുത്തൊഴുക്കാണ്.
എട്ടുമനയിലെ വീടുകളും വാഹനങ്ങളും പൂർണമായും വെള്ളത്തിനടിയിലാണ്. ഞായറാഴ്ച കരുവന്നൂർ പുഴയിലെ ചെറിയ ബണ്ട് പൊട്ടിയപ്പോൾ തന്നെ പുഴ ഗതിമാറി ഒഴുകിയിരുന്നു. എട്ടുമന, തളിക്കുളം ചേർപ്പ് തുടങ്ങിയ പ്രദേശം വെള്ളത്തിനടിയിലായിരുന്നു. ഇതോടെയാണ് ആളുകളെ മാറ്റിതാമസിപ്പിച്ചത്. ബണ്ട് എത്രയും വേഗം പുനർനിർമിച്ചില്ലെങ്കിൽ വലിയ നാശ നഷ്ടങ്ങളുണ്ടാകും.

നിങ്ങൾക്കും സഹായിക്കാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications