കോട്ടയം ജില്ലയില്‍ വെള്ളിയാഴ്ച അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കളക്ടര്‍
കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് കോട്ടയം കളക്ടര്‍ അറിയിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ മുതല്‍ അങ്കണവാടികള്‍ വരെ അവധിയായിരിക്കും. അതേസമയം, നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും കളക്ടര്‍ അറിയിച്ചു.
പമ്പ നദിയിലെ ജലനിരപ്പ് 101.7 മീറ്ററാണ്. മണിമല നദിയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടെ ജലനിരപ്പ് 8.24 മീറ്ററില്‍ എത്തിയിട്ടുണ്ട്. മീനച്ചിലാറ്റിലും ജലനിരപ്പ് ഉയര്‍ന്ന് നില്‍ക്കുകയാണ്. കോട്ടയം ജില്ലയില്‍ ഇന്ന് താരതമ്യേന മഴ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ മീനച്ചിലാറും മണിമലയാറും കരകവിഞ്ഞൊഴുകുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളിലുള്ളവരാണ്.

ജില്ലയിലെ ചില മേഖലകളിലെ വീടുകളില്‍ ബുധനാഴ്ച വൈകീട്ട് മുതല്‍ വെള്ളം കയറി. അസുഖ ബാധിതരുള്ള വീട്ടുകാരാണ് കൂടുതല്‍ പ്രയാസം നേരിടുന്നത്. തിരുവാര്‍പ്പ് മേഖലയിലെ പല വീടുകളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് വീട്ടുപകരണങ്ങള്‍ നശിച്ചു. ജില്ലയില്‍ 27 ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഇതില്‍ 200ലധികം പേരാണുള്ളത്.
പത്തനംതിട്ടയില്‍ പലയിടത്തും നാശനഷ്ടങ്ങളുണ്ടായി. കൊല്ലം ജില്ലയില്‍ 400ലധികം വീടുകളില്‍ വെള്ളം കയറി. ചിറക്കരയില്‍ രണ്ട് വീട് തകര്‍ന്നു. തിരുവനന്തപുരം മുതലപ്പുഴയില്‍ കടലില്‍ പോയ വള്ളം മറിഞ്ഞു. നാല് മല്‍സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. വിതുര പോലീസ് സ്റ്റേഷന് പരിസരത്ത് മരം കടപുഴകി വീണു.
അതേസമയം, കണ്ണൂര്‍ ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി നല്‍കിയിരിക്കുകയാണ്. കണ്ണൂര്‍ സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പിഎസ്സി പരീക്ഷകള്‍ക്ക് മാറ്റമില്ല.
കോഴിക്കോട്ടെ മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. കടല്‍ പ്രക്ഷുബ്ദമായതോടെ തീരദേശ മേഖലയിലും ആശങ്ക നിലനില്ക്കുന്നു. ജില്ലയില്‍ രണ്ടു ക്യാമ്പുകളിലായി 100 പേര് കഴിയുന്നു. ജില്ലയില്‍ 18 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ചാലിയത്ത് നിന്ന് കടലില്‍ പോയ മല്‍സ്യത്തൊഴിലാളികളെ കണ്ടെത്താനായിട്ടില്ല. കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിക്കും.
-
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത്












Click it and Unblock the Notifications