സംസ്ഥാനത്ത് ഇന്ന് ഏതൊക്കെ ജില്ലകളില്‍ മഴ?; കടലാക്രമണം രൂക്ഷമാകും, മുന്നറിയിപ്പുകള്‍ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ വ്യാപകമാന്‍ സാധ്യത. വിവിധ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. വരുന്ന മണിക്കൂറില്‍ എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. കൂടാതെ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
കേരള - കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനിടെ കേരള തീരത്ത് കടലാക്രമണം രൂക്ഷമാകുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്ന നിര്‍ദ്ദേശമുണ്ട്.

ഇതോടൊപ്പം വടക്കന്‍ കേരളത്തില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില സമയങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ലക്ഷദ്വീപ് തീരത്ത് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യതയുണ്ട്. ഹൈറേഞ്ച് മേഖലകളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ പ്രത്യേക നിര്‍ദ്ദേശമുണ്ട്. മൂന്നാറില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ പ്രദേശവാസികള്‍ മാറിത്താമസിക്കണമെന്ന് പഞ്ചായത്ത് മുന്നറിയിപ്പ് നല്‍കി. അതേസമയം, മണ്‍സൂണ്‍ പാത്തി സാധാരണ സ്ഥാനത്തത് നിന്നും തെക്കോട്ടു മാറിയാണ് സ്ഥിതി ചെയ്യുന്നത്. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ തീരദേശ ന്യുനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
കൂടാതെ ചക്രവാതചുഴി നിലവില്‍ ജാര്‍ഖണ്ഡിന് മുകളില്‍ നിലനില്‍ക്കുന്നു. വടക്ക് കിഴക്കന്‍ അറബികടലില്‍ ഗുജറാത്ത് തീരത്തിനു സമീപം മറ്റൊരു ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, മഴയുടെ പശ്ചാത്തലത്തില്‍ നെല്ലിയാമ്പതി മേഖലയിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവേശനം ജൂലായ് ഏഴ് മുതല്‍ ഒമ്പത് വരെ നിരോധിച്ച് കളക്ടര്‍ ഉത്തരവിറക്കി.
കാലവര്‍ഷം തുടരുന്ന സാഹചര്യത്തിലും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലും നെല്ലിയാമ്പതി മേഖലയില്‍ മണ്ണിടിച്ചില്‍, മരം വീഴ്ച്ച ഭീഷണികള്‍ നേരിടുന്ന നിരവധി പ്രദേശങ്ങളുള്ളതിനെ തുടര്‍ന്നാണ് കളക്ടറുടെ ഉത്തരവ്, നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിലെ താമസക്കാര്‍, ഉദ്യോഗസ്ഥര്‍, എസ്റ്റേറ്റുകളുടെ മാനേജ്മെന്റുകള്‍, മറ്റ് ജീവനക്കാര്‍, യാത്രാ ബസുകള്‍, അത്യാവശ്യ സര്‍വീസുകള്‍ എന്നിവ നിരോധനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.












Click it and Unblock the Notifications