ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം: കേരളത്തില്‍ മാര്‍ച്ച് അഞ്ച് മുതല്‍ ഏഴ് വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് മാര്‍ച്ച് അഞ്ച് മുതല്‍ ഏഴ് വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനിന്നിരുന്ന ന്യൂനമര്‍ദ്ദം നിലവില്‍ തീവ്രന്യുന മര്‍ദ്ദമായി ശക്തി പ്രാപിച്ച് തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്ക് 470 കിലോമീറ്റര്‍ അകലെയും നാഗപ്പട്ടണത്തിനു 760 കിലോമീറ്റര്‍ അകലെയും ചെന്നൈക്ക് 950 കിലോമീറ്റര്‍ അകലെയുമായാണ് സ്ഥിതി ചെയ്യുന്നത്.
അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര ന്യുനമര്‍ദ്ദമായി വീണ്ടും ശക്തി പ്രാപിച്ച് വടക്ക് -പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ശ്രീലങ്കയുടെ കിഴക്കന്‍ തീരം വഴി തമിഴ്നാടിന്റെ വടക്കന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യതെയന്നും അറിയിപ്പില്‍ പറയുന്നു.

മത്സ്യത്തൊഴിലാളികള്‍ക്കുള്ള പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം
കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
03-03-2022: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, പോണ്ടിച്ചേരി തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 -55 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഭൂമധ്യരേഖയോടുചേര്‍ന്നുള്ള ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മണിക്കൂറില്‍ 40 - 50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
04-03-2022 & 05032022: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്ക് തമിഴ്നാട് തീരം, തെക്ക് ആന്ധ്രാപ്രദേശ് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, പോണ്ടിച്ചേരി തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 50 -60 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 70 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
Recommended Video

06-03-2022: മധ്യ പടിഞ്ഞാറന്‍ അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്ക് തമിഴ്നാട് തീരം, തെക്ക് ആന്ധ്രാപ്രദേശ് തീരം, പോണ്ടിച്ചേരി തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 -50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മേല്‍പ്പറഞ്ഞ തീയതികളിലും പ്രദേശങ്ങളിലും മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.
മുന്നറിയിപ്പുള്ള സമുദ്രമേഖലകളുടെ വ്യക്തതക്കായി ഇതിനോടൊപ്പം നല്‍കിയിരിക്കുന്ന ഭൂപടം പരിശോധിക്കുക.












Click it and Unblock the Notifications