Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ട പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയുടെ പശ്ചാത്തലത്തില്‍ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Recommended Video

cmsvideo
    Kerala to be pounded by more rain today, orange alert issued for 6 districts

    സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. നാളെും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 5 ജില്ലകളില്‍ ഈ സാഹചര്യത്തില്‍ ഓറഞ്ച് അലര്‍ട്ട് തുടരും. കേരളാ തീരത്ത് 40 മുതല്‍ 50 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. പുതിയ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് ആന്ധ്രാ തീരത്ത് കരയില്‍ പ്രവേശിക്കാനാണ് സാധ്യത.

    ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115 എംഎം വരെ മഴ പ്രതീക്ഷിക്കാം. അതേസമയം, കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആഴ്ച തിരിച്ചുള്ള പ്രവചന പ്രകാരം ആദ്യ ആഴ്ചയില്‍ ( നവംബര്‍ 12-18) ബംഗാള്‍ ഉള്‍കടലിലും, അറബികടലിലുമായി ഓരോ ന്യുന മര്‍ദ്ദങ്ങള്‍ വീതം രൂപപ്പെടാന്‍ സാധ്യത.

    kerala

    ബംഗാള്‍ ഉള്‍കടലിലെ ന്യുന മര്‍ദ്ദം നവംബര്‍ 13 ഓടെ ആന്തമാന്‍ കടലില്‍ രൂപപ്പെട്ട് ശക്തി പ്രാപിച്ചു ആന്ധ്രാ പ്രദേശ് തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യത. മിക്കവാറും കാലാവസ്ഥ മോഡലുകള്‍ ഇത് ചുഴലിക്കാറ്റായി മാറാനുള്ള സൂചന നല്‍കുന്നു. ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ടു ചെന്നൈയില്‍ കരയില്‍ പ്രവേശിച്ച തീവ്ര ന്യുനമര്‍ദ്ദം ദുര്‍ബലമായി വീണ്ടും അറബികടലില്‍ പ്രവേശിക്കാനും തുടര്‍ന്ന് വീണ്ടും ശക്തി പ്രാപിച്ചു കേരള തീരത്ത് ന്യുന മര്‍ദ്ദമായി മാറാനുള്ള സാധ്യതയും മോഡലുകള്‍ സൂചന നല്‍കുന്നു. അടുത്ത രണ്ടു ആഴ്ചയും( നവംബര്‍ 12-25) കേരളത്തില്‍, പ്രത്യേകിച്ച് മധ്യ തെക്കന്‍ കേരളത്തില്‍,സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം സൂചന നല്‍കുന്നു.

    മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദ്ദേശം

    കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
    12-11-2021 മുതല്‍ 14-11-2021: കേരള തീരത്തും, അതിനോട് ചേര്‍ന്ന് കിടക്കുന്ന തെക്ക് -കിഴക്കന്‍ അറബിക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കി. മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

    12 - 11 - 2021 മുതല്‍ 13 - 1 1- 2021 -- ഗള്‍ഫ് ഓഫ് മാന്നാര്‍ , കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേല്‍ പറഞ്ഞ ദിവസങ്ങളില്‍ പ്രസ്തുത പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളല്ല.

    വടക്കന്‍ തമിഴ്‌നാട്ടില്‍ പ്രവേശിച്ച തീവ്ര ന്യുനമര്‍ദ്ദം ശക്തി കുറഞ്ഞു ന്യുനമര്‍ദ്ദം ആയി വടക്കന്‍ തമിഴ്‌നാടിനും സമീപ പ്രദേശത്തായും സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീനത്താല്‍ അടുത്ത 3 ദിവസം കേരളത്തില്‍ വ്യാപകമായി മിതമായ മഴയും ഒറ്റപെട്ടയിടങ്ങളില്‍ ശക്തമായ/അതിശക്തമായ മഴ സാധ്യതയുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+