കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കി ഡാം തുറന്നു; ഷട്ടറുകള്‍ ഉയര്‍ത്തിയത് 35 സെന്റി മീറ്റര്‍, പെരിയാറില്‍ ജലനിരപ്പ് ഉയരും

Google Oneindia Malayalam News

ഇടുക്കി : ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. മൂന്നാമത്തെ ഷട്ടറാണ് ആദ്യം തുറന്നത്. ഇന്ന് പതിനൊന്ന് മണിയോടെയാണ് സൈറണുകള്‍ മുഴങ്ങിയതിന് ശേഷം തുറന്നത്ബുധനാഴ്ച സംസ്ഥാനത്ത് മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഡാം തുറന്നത്. ഡാമിലെ വെള്ളം പുറത്തേക്ക് ഒഴുക്കി ജലനിരപ്പ് ക്രമീകരിക്കുകയാണ് നീക്കം. മൂന്ന് ഷട്ടറുകളും 35 സെ മി ആണ് ഉയര്‍ത്തുക.

Recommended Video

cmsvideo
ഇടുക്കി ഡാം തുറന്നപ്പോഴുള്ള വിസ്മയ കാഴ്ച..എല്ലാ കോണുകളിൽ നിന്നുമുള്ള ദൃശ്യങ്ങൾ
idukki

സെക്കന്റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുകുക. ഷട്ടറുകള്‍ ഉയര്‍ത്തുമ്പോള്‍ പെരിയാറിലെ ജല നിരപ്പ് ഒരു മീറ്റര്‍ ഉയരാന്‍ സാധ്യതയുണ്ട്. ഇടുക്കിയിലെ ജലം വൈകീട്ട് നാല് മണിയോടെ ആലുവ, കാലടി മേഖലയില്‍ എത്താം. 2018ലെ അപേക്ഷിച്ച് പത്തിലൊന്ന് വെള്ളം മാത്രമാണ് പുറത്തേക്ക് ഒഴുകുക.

സിമ്പിള്‍ ആന്‍ഡ് ക്യൂട്ട്; മീര നന്ദന്റെ നാടന്‍ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

ഡാമിന്റെ മൂന്ന് ഷട്ടറുകളാണ് ഇന്ന് തുറന്നത്. 11.55 ന് സൈറണ്‍ മുഴക്കി 12 മണിക്ക് രണ്ടാമതായി ചെറുതോണി ഡാമിന്റെ നാലാം ഷട്ടര്‍ തുറന്നു. ഉച്ചക്ക് 12.25 ന് സൈറണ്‍ മുഴക്കി 12.30 ന് മൂന്നാംമതായി രണ്ടാമത്തെ ഷട്ടറും തുറന്നു. ചെറുതോണി ഡാമിന്റെ മൂന്ന്, നാല്, രണ്ട് ഷട്ടറുകള്‍ 35 സെ മി ആണ് തുറന്നിരിക്കുന്നത്. മണിക്കൂറില്‍ 0.315 എം സി എം ജലമാണ് പുറത്തേക്ക് ഒഴുകുന്നത് . നിലവില്‍ മഴ ഇല്ലെങ്കിലും 0.331 എം സി എം ജലമാണ് ഡാമിലേക്ക് ഒഴികിയെത്തുന്നത്. ഉച്ചക്ക് ഒരു മണിക്കത്തെ കണക്ക് പ്രകാരം 2398.14 അടിയാണ് ജലനിരപ്പ് .

ഡാം തുറക്കുന്നതിന് മുന്‍ കരുതലയി ജില്ലാ ഭരണകൂടം എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. ഇടുക്കി താലൂക്കിലെ 5 വില്ലേജുകളിലായി 64 കുടുംബങ്ങള്‍ക്ക് മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു . ഇവര്‍ക്കായി പ്രത്യേകം ക്യാമ്പുകളും തുറന്നു. വാഴത്തോപ്പ് സെന്റ് ജോര്‍ജ് യു പി സ്‌കൂളില്‍ തുറന്ന ക്യാമ്പില്‍ മൂന്നു കുടുംബങ്ങളിലെ ആറു പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. വാഴത്തോപ്പ് അങ്കണവാടിയിലെ ക്യാമ്പില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരെയും മാറ്റി താമസിപ്പിച്ചിട്ടുണ്ട്.

ഡീന്‍ കുര്യാക്കോസ് എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി ജി കെ ഫിലിപ്പ്, മുന്‍ എം പി ജോയ്സ് ജോര്‍ജ്ജ്, ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി ജേക്കബ്, ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പ സാമി, കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പ്രസന്നകുമാര്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്‍ ശ്രീദേവി, അസിസ്റ്റന്റ് എഞ്ചിനീയര്‍ സാജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍, ഇടുക്കി തഹസില്‍ദാര്‍ വിന്‍സന്റ് ജോസഫ്, കെ എസ് ഇ ബി, റവന്യു ഉദ്ദ്യോഗസ്ഥര്‍എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഷട്ടറുകള്‍ തുറന്നത്.

ഡാം തുറക്കുന്ന പശ്ചാത്തലത്തില്‍ ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിരുന്നു. ഡാം തുറക്കുന്ന സമയം വെള്ളപ്പാച്ചില്‍ ഉണ്ടാകുന്ന സ്ഥലങ്ങളിലെ പുഴ മുറിച്ചു കടക്കുന്നത് നിരോധിച്ചിരിക്കുന്നു . ഈ സ്ഥലങ്ങളിലെ പുഴകളില്‍ മീന്‍ പിടുത്തം നിരോധിച്ചിരിക്കുന്നു . നദിയില്‍ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

English summary
Kerala Rain Update: shutters of the Idukki dam were opened at 11 am today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X