• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരളത്തില്‍ ഇത്തവണ മണ്‍സൂണ്‍ മഴ കുറയും; വ്യാഴാഴ്ച എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ മണ്‍സൂണ്‍ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. ജൂണ്‍ മൂന്ന് ആകുമ്പോഴേക്കും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ എത്തുമെന്ന് കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട അറിയിപ്പില്‍ വ്യക്തമാക്കുന്നു. ഇത്തവണ സാധാരണ നിലയിലുള്ള മണ്‍സൂണാണ് രാജ്യത്ത് പ്രതീക്ഷിക്കുന്നത്.

കൊവിഡ് വാക്‌സിനേഷന്റെ മൂന്നാം ഘട്ടത്തില്‍ ഇന്ത്യയിലെ പൗരന്മാര്‍ക്ക് വാക്‌സിന്‍ ലഭിച്ചു, ചിത്രങ്ങള്‍ കാണാം

ഈ കാലയളവില്‍ ശരാശരി 101 ശതമാനം മഴയാണ് പ്രതീക്ഷിക്കുന്നത്. മാധ്യഭാഗങ്ങളില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദക്ഷിണേന്ത്യയിലും വടക്കേന്ത്യയിലും സാധാരണ മഴയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ വടക്ക് കിഴക്കന്‍ പടഞ്ഞാറില്‍ മഴ സാധാരണ നിലയിലായിരിക്കുമെന്നാണ് കരുതുന്നത്. 92 മുതല്‍ 108 ശതമാനം വരെ മഴയാണ് ദക്ഷിണേന്ത്യയില്‍ കണക്കുകൂട്ടുന്നത്. കടലിന്റെ ഉപരിതലത്തിലെ താപനിലയില്‍ ഉണ്ടാകുന്ന വ്യത്യാസമാണ് മണ്‍സൂണിനെ സ്വാധീനിക്കുന്നത്.

മണിക്കുട്ടനും റിതുവും പ്രണയത്തിലോ; സൂര്യയുടെ വെളിപ്പെടുത്തൽ ഇങ്ങനെ, റിതു വന്നപ്പോൾ പറഞ്ഞിട്ടുണ്ട്മണിക്കുട്ടനും റിതുവും പ്രണയത്തിലോ; സൂര്യയുടെ വെളിപ്പെടുത്തൽ ഇങ്ങനെ, റിതു വന്നപ്പോൾ പറഞ്ഞിട്ടുണ്ട്

അതേസമയം, ജൂണ്‍ അഞ്ചുവരെ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കാറ്റിലും മഴയിലും വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കെ.എസ്.ഇ.ബി.യുടെ 1912 എന്ന കണ്‍ട്രോള്‍ റൂം നമ്പരിലോ 1077 എന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കണം. ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍. ഈ സമയത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിപ്പില്‍ പറയുന്നു.

'മണിക്കുട്ടനോട് ആദ്യമായി പ്രണയം തോന്നിയത് അപ്പോൾ.. പക്ഷെ ഇനി ഞാൻ ചെയ്യുക ഇതാണ്'.. തുറന്ന് പറഞ്ഞ് സൂര്യ'മണിക്കുട്ടനോട് ആദ്യമായി പ്രണയം തോന്നിയത് അപ്പോൾ.. പക്ഷെ ഇനി ഞാൻ ചെയ്യുക ഇതാണ്'.. തുറന്ന് പറഞ്ഞ് സൂര്യ

കൂടാതെ കേരളതീരത്തും ലക്ഷദ്വീപിലും ഇന്നു മുതല്‍ ( ജൂണ്‍ 01) ജൂണ്‍ മൂന്നുവരെ മണിക്കൂറില്‍ 40 മുതല്‍ 50 കി. മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

യുഡിഎഫിന് കടുത്ത വിമര്‍ശനം; ആര്‍എസ്പി മുന്നണി വിടുമോ? നേതാക്കളുടെ മറുപടി ഇങ്ങനെ...യുഡിഎഫിന് കടുത്ത വിമര്‍ശനം; ആര്‍എസ്പി മുന്നണി വിടുമോ? നേതാക്കളുടെ മറുപടി ഇങ്ങനെ...

ഹോളിവുഡ് ലോകത്ത് നിന്ന് മായാത്ത സുന്ദരി; മെര്‍ലിന്‍ മണ്‍റോയുടെ ജന്മദിനം ഓര്‍ത്ത് സിനിമലോകം

cmsvideo
  Monsoon to hit Kerala by June 3; heavy rain likely from Tuesday

  English summary
  Kerala Rain Update: State will receive less monsoon rains this time
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X