Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി പത്ത് വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം, തകേരള കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.

kerala

അതേസമയം, കേരളത്തിലെ മിക്ക ജില്ലകളിലും കഴിഞ്ഞ ദിവസം ചൂടിന് ആശ്വാസം നല്‍കിയ മികച്ച മഴ ലഭിച്ചിരുന്നു. കാസര്‍കോട്, മലപ്പുറം, തൃശൂര്‍ ജില്ലകള്‍ ഒഴികെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മിതമായ മഴ ലഭിച്ചു. ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം ഏപ്രില്‍ അഞ്ച് വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാര്‍ച്ചില്‍ സംസ്ഥാനത്ത് 45% അധിക മഴ ലഭിച്ചതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഏപ്രിലില്‍ 105.1 മില്ലിമീറ്റര്‍ മഴ സാധാരണയേക്കാള്‍ കൂടുതലായി ലഭിക്കുമെന്നും പ്രവചിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും ഇതുവരെയുള്ള വേനല്‍ കഠിനമായിരുന്നു, വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ട്. മെച്ചപ്പെട്ട കാലാവസ്ഥ ലഭിക്കാന്‍ രണ്ടാഴ്ചയെങ്കിലും സമയമെടുക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. മാര്‍ച്ചില്‍ കൂടുതല്‍ മഴ ലഭിച്ചത് തെക്കന്‍ ജില്ലകളിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+