കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകൾക്ക് ജാഗ്രത നിർദ്ദേശം
തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലർട്ടാണ്. കോട്ടയം എറണാകുളം , ഇടുക്കി , പാലക്കാട് , മലപ്പുറം , കോഴിക്കോട് , വയനാട് , കാസര്‍ഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
അതേസമയം, വടക്കൻ കർണാടക മുതൽ തെക്കൻ തമിഴ്നാട് വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയും അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെയും സ്വാധീന ഫലമായാണ് മഴ ശക്തമാകുന്നത്. വരുന്ന ജൂൺ 22 വരെ സംസ്ഥാനത്ത് മഴ തുടർന്നേക്കും.

24 മണിക്കൂറില്‍ 64. 5 മില്ലി മീറ്റര്‍ മുതല്‍ 115. 5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയെന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട് . ഈ സാഹചര്യം കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദ്ദേശം നൽകി. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ജൂൺ 22 -ാം തിയതി വരെ മത്സബന്ധനത്തിന് കടലിൽ പോകരുതെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയത് .
അതേസമയം , കഴിഞ്ഞ ദിവസമായിരുന്നു മഴ മുന്നറിയിപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശങ്ങളുടെ മുന്നറിയിപ്പ് നൽകി തുടങ്ങിയത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രത നിർദ്ദേശങ്ങളുടെ ഭാഗമായി വരും ദിവസങ്ങളിൽ സംസ്ഥാനത്തിലെ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .
20-06-2022 : കോഴിക്കോട് , വയനാട് , കണ്ണൂർ , കാസർകോട്
21-06-2022 : കോഴിക്കോട് , വയനാട് , കണ്ണൂർ , കാസർകോട്
22-06-2022 : കോഴിക്കോട് , വയനാട് , കണ്ണൂർ , കാസർകോട്
ക്യൂട്ടാണ് നമ്മുടെ റിമി ടോമി; ആരാധകർ ഏറ്റെടുത്ത ആ വൈറൽ ചിത്രം ഇതാ; കാണാം
മത്സത്തൊഴിലാളികൾക്കുളള ജാഗ്രത നിർദ്ദേശം
മത്സത്തൊഴിലാളികൾ കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ 20-06-2022 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. അതുപോലെ തന്നെ, 20-06-2022 വരെ കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിലും ഇക്കൂട്ടർ മത്സ്യബന്ധനത്തിന് പോകരുത്.












Click it and Unblock the Notifications