സംസ്ഥാനത്ത് മഴ കനക്കും; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; കാറ്റ് വീശാന്‍ സാധ്യത
തിരുവനന്തപുരം: കേരളത്തിൽ ഇനി വരുന്ന 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇതിന്റെ ഭാഗമായി വിവിധ ജില്ലകൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് കേരളത്തിലെ ആറ് ജില്ലകളിൽ യെല്ലോ പ്രഖ്യാപിച്ചു. മധ്യ വടക്കൻ ജില്ലകളിലായിരിക്കും ഏറ്റവും കൂടുതൽ മഴ ലഭിക്കുക.
Recommended Video
ഇന്ന് എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പിന്റെ ഭാഗമായി കേന്ദ്രം കാലാവസ്ഥ നിരീക്ഷണം കേന്ദ്ര മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

നിലവിൽ കേരളതീരത്ത് ഇന്ന് മത്സ്യബന്ധനം വിലക്കിയിട്ടില്ല. എന്നിരുന്നാൽ, മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയുള്ള കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം , നാളെ 5 ജില്ലകളിൽ കനത്ത മഴ തുടരുന്നതിന്റെ ഭാഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ ഉണ്ടായിരിക്കുന്നതിനാൽ മുന്നറിയിപ്പ് നൽകിയത്. എന്നാൽ, മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് വ്യക്തമാക്കുന്നു.
അതേസമയം , മധ്യപ്രദേശിന് മുകളിലായി നിലകൊണ്ടിരുന്ന ന്യൂനമര്‍ദം ചക്രവാതച്ചുഴിയായി മാറിയതും മണ്‍സൂണ്‍ പാത്തി വടക്കുവശത്തേക്ക് നീങ്ങാന്‍ തുടങ്ങിയതുമാണ് കേരളത്തില്‍ മഴ ലഭിക്കാന്‍ കാരണം.












Click it and Unblock the Notifications