കേരളം തനിച്ചല്ല, മഴക്കെടുതിയെ മറികടക്കാൻ സഹായം നീട്ടി എംകെ സ്റ്റാലിനും ദലൈലാമയും
ചെന്നൈ: കനത്ത മഴ (Rain)യെ തുടര്‍ന്ന് ദുരിതത്തിലായ കേരളത്തിന് സഹായവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് (MK Stalin). മഴക്കെടുതിയില്‍ നിരവധി നാശനഷ്ടങ്ങള്‍ നേരിട്ട കേരളത്തിന് ഒരു കോടിയാണ് ഡിഎംകെ സഹായമായി നല്‍കുക. ഡിഎംകെ ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്ന് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF)യിലേക്ക് ഒരു കോടി രൂപ നല്‍കുമെന്ന് എംകെ സ്റ്റാലിന് അറിയിച്ചു. ട്വിറ്ററിലാണ് സ്റ്റാലിന്റെ പ്രഖ്യാപനം.
സ്റ്റാലിന്റെ ട്വീറ്റ് ഇങ്ങനെ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായ കേരളത്തിലെ സഹോദരന്മാര്ക്കൊപ്പം. അവരെ ദുരിതത്തില്‍ നിന്നും കരകയറ്റുന്നതിനുളള ശ്രമങ്ങള്‍ക്ക് സഹായമായി ഡിഎംകെ ചാരിറ്റബിള്‍ ട്രസ്റ്റ് ഒരു കോടി രൂപ സംഭാവനയായി നല്കുന്നു. നമുക്ക് മനുഷ്യത്വമുളളവരായി അവരെ ഈ നിര്‍ണായക ഘട്ടത്തില്‍ പിന്തുണയ്ക്കാം. നേരത്തെ കേരളത്തില്‍ രണ്ട് തവണ പ്രളയമുണ്ടായപ്പോഴും ഡിഎംകെ സംസ്ഥാനത്തിന് സഹായവുമായി മുന്നോട്ട് വന്നിരുന്നു.

ദലൈലാമ (Dalai Lama) ട്രസ്റ്റും ദുരിതമനുഭവിക്കുന്ന കേരളീയര്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് മുന്നോട്ട് വന്നിട്ടുണ്ട്. സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പതിനൊന്ന് ലക്ഷം രൂപ ദലൈലാമ ട്രസ്റ്റ് സംഭാവനയായി നല്‍കും. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്( Pinarayi Vijayan) ദലൈലാമ ട്രസ്റ്റിന്റെ പേരിലുളള കത്തയച്ചിട്ടുണ്ട്. മഴക്കെടുതിയില്‍ ജീവനും സ്വത്തിനും ഉണ്ടായ നഷ്ടങ്ങളില്‍ ദുഖം രേഖപ്പെടുത്തുന്നുവെന്നും ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും കത്തില്‍ പറയുന്നു. സംസ്ഥാനത്ത് മികച്ച രീതിയില്‍ രക്ഷാ പ്രവര്‍ത്തനത്തിനുളള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട് എന്നാണ് മനസ്സിലാക്കുന്നത് എന്നും കത്തില്‍ ദലൈലാമ വ്യക്തമാക്കുന്നു.
ക്യൂട്ട്നെസ്സിന് മാത്രം ഒരു മാറ്റവും ഇല്ല, നടൻ ദിലീപിന്റെ മകൾ മീനാക്ഷിയുടെ ചിത്രങ്ങൾ കാണാം
-
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി












Click it and Unblock the Notifications