കേരളത്തിൽ മൺസൂണിന്റെ കുതിച്ചുചാട്ടം; കനത്ത മഴ ലഭിക്കും; ആകാശം മേഘാവൃതമാകും
തിരുവനന്തപുരം : കേരളത്തിൽ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത. ഇനി വരുന്ന അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. ഒരുമാസത്തെ കാലതാമസങ്ങൾ കൊടുവിലാണ് കേരളത്തിൽ മൺസൂൺ മഴ ആരംഭിച്ചത്. ഇനി വരുന്ന ദിവസങ്ങളിൽ ആകാശം മേഘാവൃതം ആയിരിക്കും . കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിക്കും. ചില സ്ഥലങ്ങളിൽ അതിശക്തമോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു .

അതേസമയം, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജൂലൈ 6 മുതൽ 9 വരെ ശക്തമായ മഴക്ക് സാധ്യത ഉണ്ട് . നിലവിലെ മഴയ്ക്ക് കാരണം അറബികടലിൽ പടിഞ്ഞാറൻ / തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതാണ്. എന്നാൽ, അറബികടലിൽ പടിഞ്ഞാറൻ / തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിനും കാരണങ്ങൾ ഉണ്ട് .
മൺസൂൺ പാത്തി സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി വീശുന്നതും പടിഞ്ഞാറൻ മധ്യപ്രദേശിനും കിഴക്കൻ രാജസ്ഥാനും മുകളിലായി ന്യൂന മർദ്ദം നില നിൽക്കുന്നതു കാറ്റിന് കാരണം ആകുന്നു . ഇതിന് പുറമെ , ഗുജറാത്ത് തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂന മർദ്ദ പാത്തി നിലനിൽക്കുന്നതും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി നിലനിൽക്കുന്നതും കാറ്റിന്റെ പ്രധാന കാരണങ്ങൾ ആണ് . ഇതിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
വരുന്ന 09 - 07 - 2022 വരെ കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു .
സ്റ്റൈലൻ ലുക്കിൽ ആരാധകരുടെ പ്രിയ താരം കനിഹ; പങ്കിട്ടിരിക്കുന്ന ചിത്രങ്ങളെല്ലാം ഹോട്ട് വൈറൽ
9 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട് . ഈ സാഹചര്യം കണക്കിലെടുത്താണ് മത്സ്യ ബന്ധനത്തിനായി കടലിൽ പോകാൻ പാടില്ലെന്ന് നിർദ്ദേശം നൽകിയത് .












Click it and Unblock the Notifications