ചക്രവാതച്ചുഴിയുടെ സ്വാധീനം, 26 വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടി മഴ, ഇന്ന് 10 ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 26 വരെ ഇടിമിന്നലോട് കൂടി ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തമിഴ്‌നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. കന്യാകുമാരിക്ക് മുകളിലാണ് ചക്രവാതച്ചുഴി. ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷമായിരിക്കും ഈ ജില്ലകളില്‍ മഴ പെയ്യുക. മയലോര മേഖലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കും വ്യാപക മഴയ്ക്കും സാധ്യത ഉണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. അതേ സമയം തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഴ മുന്നറിയിപ്പുകളില്ല.
ഇത് മീനൂട്ടിയുടെ മാമാട്ടിക്കുട്ടിയമ്മ, അനിയത്തിക്കുട്ടിയുടെ പിറന്നാൾ ചിത്രവുമായി മീനാക്ഷി ദിലീപ്

ചക്രവാതച്ചുഴി രണ്ട് ദിവസങ്ങള്‍ കൂടിയെ ശക്തമായി നിലനില്‍ക്കൂ എന്നാണ് കരുതുന്നത്. കാലവര്‍ഷത്തിന് പിന്നാലെ ചൊവ്വാഴ്ചയോടെ സംസ്ഥാനത്ത് തുലാവര്‍ഷം എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മഴ തുടരുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രതയോടെ തന്നെ തുടരണമെന്ന് സംസ്ഥാര്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. ഇന്ന് മുതല്‍ നവംബര്‍ നാലാം തിയ്യതി വരെ സംസ്ഥാനത്ത് സാധാരണയിലും കൂടുതല്‍ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.
ഇന്നലെ വരെ സംസ്ഥാനത്ത് മഴക്കെടുവില്‍ 50 പേരാണ് മരണപ്പെട്ടിരിക്കുന്നത്. 4 പേരെ ഇനിയും കണ്ടെത്താനുണ്ട്. സംസ്ഥാനത്ത് 435 ദുരിതാശ്വാസ ക്യാമ്പുകള്‍ ആണ് പ്രവര്‍ത്തിക്കുന്നത്. 8655 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. അതേസമയം ഇടുക്കി അണക്കെട്ടില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലേര്‍ട്ട് പിന്‍വലിച്ചിട്ടുണ്ട്. കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് വേണ്ടി ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ കഴിഞ്ഞ ദിവസം ഉയര്‍ത്തിയിരുന്നു. 2398.26 ആണ് നിലവില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ്. ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഇന്ന് അടച്ചേക്കും. രണ്ടാമത്തെയും നാലാമത്തെയും ഷട്ടറുകള്‍ ആണ് അടയ്ക്കുക. മൂന്നാമത്തെ ഷട്ടര്‍ 50 സെന്റിമീറ്ററാക്കി ഉയര്‍ത്തും. അതേസമയം മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 135 അടിയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്.


Click it and Unblock the Notifications