കേരളത്തിൽ ഇന്നും വ്യാപക മഴ; ഉരുൾപൊട്ടൽ മേഖലയിൽ ജാഗ്രത; ഓറഞ്ച്, യെല്ലോ അലർട്ടുകൾ ഈ ജില്ലകളിൽ
തിരുവനന്തപുരം : കേരളത്തിൽ ഇന്നും കനത്ത മഴ തുടരും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയുടെ ഭാഗമായി വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. അതേസമയം, മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്, തിരുവനന്തപുരം, കൊല്ലം എന്നീ ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
വരും ദിവസങ്ങളിലും കേരളത്തിൽ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. നിലവിലെ മഴയ്ക്ക് കാരണം, കേരളത്തിന് മുകളിലും സമീപത്തുമായുളള ചക്രവാതച്ചുഴിയും വടക്കൻ കേരളം മുതൽ വിദർഭ വരെ ന്യൂനമർദ പാത്തിയും നിലനിൽക്കുന്നതുമാണ്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം തന്നെ, കേരളത്തിൽ കനത്ത മഴ തുടർന്നിരുന്നു. ഇതിന്റെ ഭാഗമായി നിരവധി മേഖലകളിൽ വെളളപ്പൊക്കം രൂക്ഷമായിരുന്നു. വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ ഇപ്പോഴും മഴ തുടരുകയാണ്. അതിനാൽ, തന്നെ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ - മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത സ്വീകരിക്കാനാണ് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകുന്നത്.
അതേസമയം, ജാഗ്രതാ നിർദ്ദേശത്തിന്റ ഭാഗമായി മത്സത്തൊഴിലാളികൾക്ക് വിലക്ക് ഏർപ്പെടപത്തിയിട്ടുണ്ട്. മെയ് 21 വരെ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും തീരദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വേണ്ടി പോകരുതെന്നും മുന്നറിയിപ്പിലൂടെ വ്യക്തമാക്കുന്നു.
അതേസമയം, കാലവര്‍ഷം മെയ് 27 - ന് എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ഇക്കാര്യം പരിഗണിച്ച് ഇടുക്കിയിൽ സുരക്ഷ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കുകയാണ്. എല്ലാ പഞ്ചായത്തുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോൾ റൂമുകൾ തുറക്കും. മാറ്റി പാര്‍പ്പിക്കേണ്ട കുടുംബങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാന്‍ വില്ലേജ് ഓഫീസർമർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇടുക്കി ജില്ല കളക്ടർ ഷീബ ജോർജ്ജാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കനത്ത മഴയിൽ കൊച്ചിയുടെ വിവിധ ഭാഗങ്ങൾ വെളളക്കെട്ടിലായി. കൊച്ചി - കളമശേരി - വി.ആർ തങ്കപ്പൻ റോഡിൽ 60 ലധികം വീടുകളിൽ വെള്ളം കയറിയെന്നാണ് വിവരം. ഫയർഫോഴ്‌സ് സ്‌കൂബ ഉപയോഗിച്ച് ആളുകളെ മാറ്റുകയാണ്. പൊരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഏതു സമയവും ഡാം തുറക്കാൻ സാധ്യതയുള്ളതാണെന്ന് കളക്ടറേറ്റ് കൺട്രോൾ റൂം അറിയിച്ചു.












Click it and Unblock the Notifications