കേരളത്തിൽ ഇന്നും കനത്ത മഴ; വടക്കൻ ജില്ലകളിൽ ശക്തമാകും; 11 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം : കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇതിന്റെ ഭാഗമായി 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. ശക്തമായ കാറ്റിനും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും ആണ് സാധ്യത. അതേസമയം, വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിച്ചേക്കും.
നിലവിലെ മഴയ്ക്ക് കാരണം, ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെയുള്ള ന്യൂന മർദ്ദ പാത്തിയും കച്ചിനും സമീപ പ്രദേശങ്ങൾക്കും മുകളിൽ ഉളള ന്യൂന മർദ്ദവുമാണ്. ഇവയക്ക് പുറമെ, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ചക്രവാത ചുഴിയും നിലനിൽക്കുന്നുണ്ട്.

സാഹചര്യം കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. അറബിക്കടലിൽ നിന്ന് കാലവർഷ കാറ്റ് ഉണ്ടാകാൻ ഇടയുണ്ട്. ശക്തമായ തിരമാലകൾക്ക് സാധ്യത കാണുന്നതായി കാലാവസ്ഥ നിരീക്ഷ കേന്ദ്രം വ്യക്തമാക്കുന്നു. അതിനാൽ, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മലയോര മേഖലകളിൽ വസിക്കുന്ന ജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണം എന്നുമാണ് നിർദ്ദേശം നൽകുന്നത്.
അതേസമയം, സംസ്ഥാനത്ത് മഴ തുടരുന്നു സാഹചര്യത്തിൽ ഇടുക്കി, കണ്ണൂർ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി ജില്ലാ കളക്ടറുടേതായിരുന്നു തീരുമാനം. പ്രൊഫഷണൽ കോളേജുകൾക്ക് ഉൾപ്പെടെ അവധി ബാധകമാണ്.
Recommended Video
അതേസമയം, ഇന്ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല. എന്നാൽ, കണ്ണൂർ ജില്ലയിലെ സ്കൂളുകൾക്ക് മാത്രമാണ് അവധി ബാധകം ആകുക. കോളേജുകൾക്ക് അവധി ബാധകമല്ല. അതേസമയം, എം ജി സർവകലാശാല ഇന്ന് നടത്താൻ തീരുമാനിച്ച എല്ലാ പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്.












Click it and Unblock the Notifications