Get Updates
Get notified of breaking news, exclusive insights, and must-see stories!

അറബിക്കടലിൽ ന്യൂനമർദ്ദത്തിന് സാധ്യത; വരും ദിവസങ്ങളിൽ മഴ കനക്കും; ഇന്ന് 2 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കൻ അറബികടലിൽ ജൂൺ 5 ഓടെ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും തുടർന്നുള്ള 48 മണിക്കൂറിൽ ഇത് ന്യുന മർദ്ദമായി ശക്തി പ്രാപിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. ന്യൂനമർദ്ദത്തിന്റെ സഞ്ചാരപാത അടിസ്ഥാനമാക്കിയാകും വരും ദിവസങ്ങളിൽ മഴ കനക്കുക.

അതേസമയം ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അലർട്ട് ഉള്ളത്. ശനിയാഴ്ച പത്തനംതിട്ട , ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം ,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് യെല്ലോ അലർട്ട് അർത്ഥമാക്കുന്നത്.

 heavy-rains

അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം കനത്ത മഴയുടെ പശ്ചാത്തലത്തിൽ മത്സ്യതൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം ഉണ്ട്. കേരള -കർണാടക തീരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും അതിനാൽ കേരള ലക്ഷ്വദ്വീപ് തീരങ്ങളിൽ ജൂൺ നാല് വരെ മത്സ്യബന്ധനത്തിന് പോകരുതെന്നുമാണ് നിർദ്ദേശം.

വേനൽ മഴയിൽ 34 ശതമാനം കുറവ്; ഏറ്റവും കുറവ് മഴ ലഭിച്ചത് കാസർഗോഡ്

സംസ്ഥാനത്ത് ഇത്തവണ വേനൽ മഴ കുറഞ്ഞു. ശരാശരി 359.1 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് ഇത്തവണ ലഭിച്ചത് 236. 4 മില്ലിമിറ്റർ മഴ മാത്രമായിരുന്നു. ഏറ്റവും കുറവ് വേനൽ മഴ ലഭിച്ചത് കാസർഗോഡ് ജില്ലയിലാണ്. 76 മില്ലി മിറ്റർ മഴയായിരുന്നു ജില്ലയിൽ ലഭിച്ചത്. ശരാശരി 263.1 മില്ലിമിറ്റർ മഴയാണ് സാധാരണ ജില്ലയിൽ ലഭിക്കാറുള്ളത്. ഇത്തവണ അക്ഷരാർത്ഥത്തിൽ വെന്തുരുകുകയായിരുന്നു ജില്ല. തൊട്ടടുത്ത ജില്ലയായ കണ്ണൂരിലും മഴ കുറഞ്ഞു. 55 ശതമാനത്തിന്റെ കുറവാണ് ഇവിടെ ഉണ്ടായത്. 117.2 മില്ലി മിറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. വേനൽ മഴ ഇത്തവണ സാധാരണ അളവിൽ ലഭിച്ച ഏക ജില്ല പത്തനംതിട്ടയായിരിന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+