മഴ മുന്നറിയിപ്പിൽ മാറ്റം; വരും ദിവസങ്ങളിൽ കേരളത്തിൽ മഴ കനക്കും; ജനങ്ങൾ ജാഗ്രത പാലിക്കണം
തിരുവനന്തപുരം : കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിൽ നൽകിയിരുന്ന മഴ മുന്നറിയിപ്പുകളിൽ മാറ്റം. ഇനി വരുന്ന അഞ്ച് ദിവസം കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് സംസ്ഥാനത്ത് നേരത്തെ നിർദ്ദേശിച്ചിരുന്ന മഴ മുന്നറിയിപ്പുകളിൽ മാറ്റം വരുത്തിയത്.
ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ , കാസർഗോഡ് , വയനാട് എന്നീ ജില്ലകളിലാണ് സാഹചര്യം കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം , യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് അഞ്ച് ജില്ലകളിലാണ്. എറണാകുളം , കോഴിക്കോട് , മലപ്പുറം , തൃശൂർ , ആലപ്പുഴ എന്നീ വിവിധ ജില്ലകളിലാണ്. എന്നാൽ കനത്ത മഴ തുടർന്നേക്കാം എന്ന സാഹചര്യത്തിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് ഈ ജില്ലകളിലാണ് .. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
മലയോര മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്കും ശക്തമായ ഇടിയോട് കൂടിയ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. അതിനാൽ തന്നെ, മലയോര മേഖലകളിൽ താമസിക്കുന്ന ആളുകൾ കൂടുതൽ ജാഗ്രത സ്വീകരിക്കുകയും സുരക്ഷ ഇടങ്ങളിലേക്ക് മാറി താമസിക്കുന്നതും നല്ലതാണ്. ഇക്കഴിഞ്ഞ ദിവസം ശക്തമായ മഴയുടെ സ്വാധീനത്താൽ മലയോര പ്രദേശങ്ങളിൽ നാശ നഷ്ടങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഓറഞ്ച് അലേർട്ടിന് സമാനമായ ജാഗ്രത നിർദ്ദേശങ്ങളാണ് നിലവിൽ മലയോര പ്രദേശങ്ങളിൽ നിലനിൽക്കുന്നത്. കഴിഞ്ഞ ദിവസം കൂടുതൽ അളവിൽ മഴ ലഭിച്ച മലയോര പ്രദേശങ്ങൾ കൂടുതൽ ജാഗ്രത സ്വീകരിക്കണം. അതുപോലെ തന്നെ, താഴ്ന്ന പ്രദേശങ്ങൾ , നദീ തീരങ്ങൾ , ഉരുൾപൊട്ടൽ , മണ്ണിടിച്ചിൽ സാധ്യത മേഖലകൾ എന്നിങ്ങനെയുള്ള സ്ഥലങ്ങളിൽ അതീവ ജാഗ്രതയാണ് പാലിക്കാൻ അധികൃതർ നിർദ്ദേശം നൽകുന്നത്.
ശക്തമായ മഴയ്ക്കൊപ്പം കാറ്റിനും സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത സ്വീകരിക്കണം. കടലിൽ പോകുന്നതിന് മത്സ്യത്തൊഴിലാളികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറിൽ 65.4 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്.
വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന പ്രവചനത്തെ തുടർന്ന് വിവിധ ജില്ലകളിൽ 14 മുതൽ 16 വരെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് ഇങ്ങനെ ;-
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ 14 -ാം തീയതി യെല്ലോ അലേർട്ട് ആണ്. എന്നാൽ, 15 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് മുന്നിറിയിപ്പ് ഉണ്ട്. അതേസമയം, വരുന്ന 16 ന് എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ടാണ്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications