Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നു; റെഡ് അലർട്ട് പ്രഖ്യാപിച്ചു, പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം

ഇടുക്കി: ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നതോടെ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ജലനിരപ്പ് 2382.52 അടിയിൽ എത്തിയതോടെയാണ് ഇന്ന് രാവിലെ 7.30 മുതൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചത്.അണക്കെട്ടിന്റെ ആകെ സംഭരണ ശേഷിയുടെ 82.89 ശതമാനം ആണ് ഇപ്പോൾ ജലനിരപ്പ്.പെരിയാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും എല്ലാവിധ മുന്നൊരുക്കങ്ങളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി.

Recommended Video

cmsvideo
    ഇടുക്കി ഡാം നാളെ തുറക്കും ; 8 മണിക്കൂറിൽ വെള്ളം ഏലൂരിലെത്തും | *Weather
    peri-1659756126.jpg -Prope

    മുല്ലപ്പെരിയാർ ഡാമിന്റെ 10 ഷട്ടറുകൾ ഇന്നലെ തുറന്നിരുന്നു. ഇതോടെ ഇടുക്കിയിലേക്കുള്ള നീരൊഴുക്ക് ശക്തമാകുകയും ചെറുതോണിയിൽ ജലനിരപ്പ് ഉയരുന്നതിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ വർഷത്തെക്കാൾ 10 അടിയിലേറെയാണ് നിലവിൽ ഡാമിലെ ജലനിരപ്പ്. കഴിഞ്ഞ വർഷം മൂന്ന് തവണ അണക്കെട്ട് തുറന്നിരുന്നു.

    അതേസമയം വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹച്യത്തിൽ ഇന്നും മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് ഉയർന്ന നിലയിൽ തന്നെയാണ്. നിലവിൽ 138.05 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. 10 ഷട്ടറുകൾ 30 സെന്റിമീറ്റർ വീതമായിരുന്നു തുറന്നത്. സെക്കന്റിൽ 1870 ഘനയടി വെള്ളമാണ് തുറന്ന് വിടുന്നത്.

    1000 ക്യുസെക്‌സിന് മുകളില്‍ പോയാല്‍ കേരളവുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ തുറക്കു എന്ന് തമിഴ്‌നാട് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഡാമിലെ ജലനിരപ്പ് കഴിഞ്ഞ ദിവസം രാത്രി 136 അടി പിന്നിട്ടതിനു പിന്നാലെ തമിഴ്‌നാട് ആദ്യഘട്ട മുന്നറിയിപ്പ് നല്‍കിയിരുന്നു. അധിക ജലം കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയിലാണ് തമിഴ്‌നാട്. വൈഗ അണക്കെട്ട് നിറഞ്ഞതിനാല്‍ തുറന്നുവിട്ടിരിക്കുകയാണ്.

    സെക്കന്റില്‍ ആറായിരം ഘനയടി വെള്ളം പുറത്തേക്കൊഴുക്കുന്ന സാഹചര്യം ഉണ്ടായാല്‍ മാത്രമേ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറൂ. എന്നാലും പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാവിധ മുന്നൊരുക്കങ്ങളും പൂര്‍ത്തീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

    അതേസമയം തൃശ്ശൂരിൽ പെരിങ്ങൽകുത്ത് , ഷോളയാർ ഡാമുകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. പെരിങ്ങൽകുത്തിൽ നിന്നും പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞിട്ടുണ്ട്. പറമ്പിക്കുളത്ത് നിന്നും തുണക്കടവിൽ നിന്നും 8500 ക്യുസെക്സ് വെള്ളം മാത്രമാണ് ഇപ്പോൾ പെരിങ്ങൽക്കുത്തിൽ എത്തുന്നത്.വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ചാലക്കുടി പുഴയിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയിട്ടുണ്ട്. നിലവിൽ ജലനിരപ്പ് 6.24 മീറ്റർ ആണ്. അതേസമയം മഴ തുടരന്ന പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയവർ അവിടെ തന്നെ തുടരണമെന്ന നിർദ്ദേശമാണ് അധികൃതർ നൽകുന്നത്.

    ജില്ലയിലെ ഡാമുകളുടെ ഇപ്പോഴത്തെ ജലനിരപ്പ് നില ഇങ്ങനെ-
    പെരിങ്ങൽകുത്ത്- ഇപ്പോഴത്തെ നില 419.7 മീറ്റർ, പരമാവധി ജലനിരപ്പ് 424 മീറ്റർ.
    പീച്ചി- ഇപ്പോഴത്തെ നില 78.04 മീറ്റർ, പരമാവധി ജലനിരപ്പ് 79.25 മീറ്റർ.
    ചിമ്മിനി- ഇപ്പോഴത്തെ നില 74.58 മീറ്റർ, പരമാവധി ജലനിരപ്പ് 76.70 മീറ്റർ.
    വാഴാനി- ഇപ്പോഴത്തെ നില 56.85 മീറ്റർ, പരമാവധി ജലനിരപ്പ് 62.48 മീറ്റർ.
    മലമ്പുഴ -ഇപ്പോഴത്തെ നില 112.44 മീറ്റർ, പരമാവധി ജലനിരപ്പ് 115.06 മീറ്റർ.

    'ഈ സൗന്ദര്യത്തെ എങ്ങനെ വർണിക്കും? വീണ്ടും ഞെട്ടിച്ച് സാധിക, ചിത്രങ്ങൾ വൈറൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+