ദേശിയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘങ്ങള്‍ കൂടി ഉടന്‍ കേരളത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. ഇടുക്കി രാജമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ എണ്ണം പതിനൊന്നായി. രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തില്‍ ദേശിയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘങ്ങള്‍ കൂടി ഇന്ന് കേരളത്തിലെത്തും.
രണ്ട് സംഘങ്ങള്‍ ഉടന്‍ രാജമലയിലേക്കാണ് എത്തുക. നിലവില്‍ ഈ രണ്ട് സംഘത്തെ ഉള്‍പ്പെടെ ആറ് സംഘത്തെയാണ് കേരളത്തില്‍ നിയോഗിച്ചിട്ടുള്ളത്. ആവശ്യമെങ്കില്‍ കൂടുതല്‍ സംഘത്തെ അയക്കുമെന്ന് എന്‍ഡിആര്‍എഫ് അറിയിച്ചിട്ടുണ്ട്.

രാജമലയില്‍ 78 പേരാണ് അപകടത്തില്‍പെട്ടത്. അതില്‍ 55 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. മൂന്നാറില്‍ നിന്നും 20 കിലോ മീര്‍ അകലെയുള്ള രാജമലക്ക് അടുത്തുള്ള പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. ഇവിടെ ലയങ്ങള്‍ മുകളിലേക്ക് മണ്ണിടിഞ്ഞിറങ്ങി വീഴുകയായിരുന്നു. തമിഴ്നാട്ടിലെ തോട്ടം തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്.
Recommended Video
സംസ്ഥാനത്ത് വരാനിരിക്കുന്ന ദിവസങ്ങളില്‍ മഴ കനക്കുമെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂമമര്‍ദം കൂടി രൂപപ്പെടും. ഇതോടെ മഴ വീണ്ടും ശക്തമാവും. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന റെഡ് അലേര്‍ട്ടുകളിലും മാറ്റമുണ്ട്. നിലവില്‍ വയനാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ കൂടിയാണ് ദുരന്ത നിവാരണ അതോറിറ്റി റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് കൂടാതെ ശനിയാഴ്ച്ച ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇെേതാടൊപ്പം ശക്തമായി മഴ തുടരുന്ന വയനാട്, ഇടുക്കി ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള പത്തനംതിട്ട കോട്ടയം ജില്ലകളിലേക്കും മലപ്പുറം ജില്ലകളിലെ കിഴക്കന്‍ മേഖലകളിലും ഉള്‍പ്പെടെ ദുരന്ത സാധ്യതയയുള്ള മേഖലകളില്‍ മുന്‍കരുതലിന്റെ ഭാഗമായി ഉടന്‍ തന്നെ ക്യാമ്പുകളിലേക്ക് മാറ്റാനാണ് തീരുമാനം.
രാത്രി കാലങ്ങളില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യം ഉള്ളതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതലിനായി പകല്‍ സമയം തന്നെ നിര്‍ബന്ധപൂര്‍വ്വം ആളുകളെ മാറ്റി താമസിപ്പിക്കേണ്ടതായുണ്ട്. മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്. വൈകീട്ട് 7 മുതല്‍ പകല്‍ 7 വരെയുള്ള സമയത്തുള്ള മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നതാണ്. ഇതിനോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും വകുപ്പ് അറിയിച്ചിട്ടുണ്ട്.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications