• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദേശിയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘങ്ങള്‍ കൂടി ഉടന്‍ കേരളത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. ഇടുക്കി രാജമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ എണ്ണം പതിനൊന്നായി. രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തില്‍ ദേശിയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘങ്ങള്‍ കൂടി ഇന്ന് കേരളത്തിലെത്തും.

രണ്ട് സംഘങ്ങള്‍ ഉടന്‍ രാജമലയിലേക്കാണ് എത്തുക. നിലവില്‍ ഈ രണ്ട് സംഘത്തെ ഉള്‍പ്പെടെ ആറ് സംഘത്തെയാണ് കേരളത്തില്‍ നിയോഗിച്ചിട്ടുള്ളത്. ആവശ്യമെങ്കില്‍ കൂടുതല്‍ സംഘത്തെ അയക്കുമെന്ന് എന്‍ഡിആര്‍എഫ് അറിയിച്ചിട്ടുണ്ട്.

രാജമലയില്‍ 78 പേരാണ് അപകടത്തില്‍പെട്ടത്. അതില്‍ 55 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. മൂന്നാറില്‍ നിന്നും 20 കിലോ മീര്‍ അകലെയുള്ള രാജമലക്ക് അടുത്തുള്ള പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. ഇവിടെ ലയങ്ങള്‍ മുകളിലേക്ക് മണ്ണിടിഞ്ഞിറങ്ങി വീഴുകയായിരുന്നു. തമിഴ്‌നാട്ടിലെ തോട്ടം തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്.

cmsvideo
  Red alert has been isuued in 4 districts of kerala | Oneindia Malayalam

  സംസ്ഥാനത്ത് വരാനിരിക്കുന്ന ദിവസങ്ങളില്‍ മഴ കനക്കുമെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂമമര്‍ദം കൂടി രൂപപ്പെടും. ഇതോടെ മഴ വീണ്ടും ശക്തമാവും. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന റെഡ് അലേര്‍ട്ടുകളിലും മാറ്റമുണ്ട്. നിലവില്‍ വയനാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ കൂടിയാണ് ദുരന്ത നിവാരണ അതോറിറ്റി റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് കൂടാതെ ശനിയാഴ്ച്ച ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

  ഇെേതാടൊപ്പം ശക്തമായി മഴ തുടരുന്ന വയനാട്, ഇടുക്കി ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള പത്തനംതിട്ട കോട്ടയം ജില്ലകളിലേക്കും മലപ്പുറം ജില്ലകളിലെ കിഴക്കന്‍ മേഖലകളിലും ഉള്‍പ്പെടെ ദുരന്ത സാധ്യതയയുള്ള മേഖലകളില്‍ മുന്‍കരുതലിന്റെ ഭാഗമായി ഉടന്‍ തന്നെ ക്യാമ്പുകളിലേക്ക് മാറ്റാനാണ് തീരുമാനം.

  രാത്രി കാലങ്ങളില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യം ഉള്ളതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതലിനായി പകല്‍ സമയം തന്നെ നിര്‍ബന്ധപൂര്‍വ്വം ആളുകളെ മാറ്റി താമസിപ്പിക്കേണ്ടതായുണ്ട്. മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്. വൈകീട്ട് 7 മുതല്‍ പകല്‍ 7 വരെയുള്ള സമയത്തുള്ള മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നതാണ്. ഇതിനോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും വകുപ്പ് അറിയിച്ചിട്ടുണ്ട്.

  മഴ കനക്കുന്നു, 4 ജില്ലയിൽ റെഡ് അലർട്ട്.. റേഡിയോ ,ഇന്തപ്പഴം, കത്തി.. എമർജൻസി കിറ്റ് റെഡിയാക്കാം

  മലബാറിലെ രാഷ്ട്രീയ നേതാവിന്‍റെ സഹോദരന്‍റെ മരണത്തിന് പിന്നിലും സ്വര്‍ണകടത്ത് സംഘമോ?അന്വേഷണം നീളുന്നു

  രഹ്ന ഫാത്തിമ കുടുങ്ങും? സുപ്രീം കോടതിയും മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി; അശ്ലീലവും അസംബന്ധവുമെന്ന്

  English summary
  kerala rain updates:Three more teams of National Disaster Management Force to Kerala soon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X