കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത: ജില്ലകളിൽ യെല്ലോ അലേർട്ട്, അംഫാൻ കേരളം തൊടില്ലെന്ന് വിദഗ്ധർ!!

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇതോടെ സംസ്ഥാനത്തെ പല ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 16 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് പലയിടത്തും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇടിമിന്നലോടെയുള്ള മഴയ്ക്കൊപ്പം ശക്തമായ കാറ്റുവീശാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പാലിക്കാനും നിർദേശിക്കുന്നുണ്ട്.

 റിയാദിൽ കൊറോണ ബാധിച്ച മലയാളി ഗുരുതരാവസ്ഥയിൽ: ഭാര്യയും കുഞ്ഞും ആത്മഹത്യ ചെയ്തു, വിവരം അറിഞ്ഞത്... റിയാദിൽ കൊറോണ ബാധിച്ച മലയാളി ഗുരുതരാവസ്ഥയിൽ: ഭാര്യയും കുഞ്ഞും ആത്മഹത്യ ചെയ്തു, വിവരം അറിഞ്ഞത്...

എറണാകുളം, ഇടുക്കി, തൃശൂർ, ആലപ്പുഴ ജില്ലകളിലാണ് ശനിയാഴ്ച യെല്ലോ അലേർട്ട് നിലവിലുള്ളത്. ഞായറാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, ആലപ്പുഴ, കോട്ടയം ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഇടുക്കിയിലും മലപ്പുറത്തും ൽ മാത്രമാണ് യെല്ലോ അലേർട്ടുള്ളത്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 എംഎം മുതൽ 115.5 എംഎം വരെ മഴ ലഭിക്കുമെന്നും പ്രവചനത്തിൽ പറയുന്നു. മത്സ്യ തൊഴിലാളികൾ ഈ സാഹചര്യത്തിൽ കടലിലിറങ്ങരുതെന്നും നിർദേശമുണ്ട്.
ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി പത്ത് മണിവരെയുള്ള സമയത്തിനുള്ളിൽ ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ട് ജനങ്ങൾ ജാഗ്രതയോടെയിരിക്കാനും നിർദേശമുണ്ട്.

 images-1571

Recommended Video

cmsvideo
yellow alert in kerala for the coming days | Oneindia Malayalam

ഇതിന് പുറമേ ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത ന്യൂനമർദ്ദത്തെ തുടർന്ന് ഒഡിഷയിലും ബംഗാൾ ഉൾക്കടലിലും ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ശക്തി പ്രാപിക്കുന്ന ന്യൂനമർദ്ദം ചുഴലിക്കാറ്റായി രുപാന്തരപ്പെടുമെന്നും നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. ഒഡിഷയിലും ബംഗാളിലും തീരപ്രദേശങ്ങളിലെ 12 ജില്ലകളിൽ അതീവജാഗ്രതാ നിർദേശം നിലവിലുണ്ട്. തീരപ്രദേശത്തുള്ളവരോട് മാറിത്താമസിക്കാനാണ് അധികൃതരുടെ നിർദേശം. ഇതിനെല്ലാം പുറമേ ആന്ധ്രപ്പദേശിലും ഒഡിഷയിലും ബംഗാളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ദമായേക്കുമെന്നും മുന്നറിയിപ്പുണ്ട്. അതേ സമയം അംഫാൻ ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.

അംഫാന്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു: ഒഡീഷയിലെ 12 തീരദേശ ജില്ലകള്‍ക്ക് മുന്നറിയിപ്പ്അംഫാന്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു: ഒഡീഷയിലെ 12 തീരദേശ ജില്ലകള്‍ക്ക് മുന്നറിയിപ്പ്

അമേഠിയില്‍ രാഹുലിന് കിട്ടിയ പണി!! അതേനാണയത്തില്‍ തിരിച്ചടിച്ച് കോണ്‍ഗ്രസ്, പ്രഗ്യാ സിങിനെതിരെ നീക്കംഅമേഠിയില്‍ രാഹുലിന് കിട്ടിയ പണി!! അതേനാണയത്തില്‍ തിരിച്ചടിച്ച് കോണ്‍ഗ്രസ്, പ്രഗ്യാ സിങിനെതിരെ നീക്കം

English summary
Kerala Rain: Yellow alert declared in many parts of Kerala for the next four days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X