Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും മഴ; ഈ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്..മത്സ്യതൊഴിലാളികൾക്കും മുന്നറിയിപ്പ്

കേരളത്തിൽ വീണ്ടും മഴ. പത്തനംതിട്ട ഇടുക്കി ജില്ലകളിൽ 30 ന് മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ഇവിടെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മത്സ്യതൊഴിലാളികൾക്കും ജാഗ്രത നിർദേശമുണ്ട്. തെക്കൻ ആൻഡമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടലിന്റെ തെക്കു ഭാഗങ്ങൾ, അതിനോട് ചേർന്ന മധ്യരേഖാ ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

rain2-1737

അതേസമയം മലബാർ മേഖലയിൽ ചൂട് കൂടുകയാണ്. ശനിയും ഞായറും പലയിടങ്ങളിലും കനത്ത ചൂടാണ് അനുഭവപ്പെട്ടത്. രാവിലെ തന്നെ ചൂട് അസഹ്യമാകുന്ന സാഹചര്യം ഉണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ഫെബ്രുവരിയോട് കൂടിയാണ് ചൂട് കൂടിയിരുന്നതെങ്കിൽ ഇത്തവണ ജനവരി പകുതി ആയപ്പോൾ തന്നെ കണ്ണൂർ, കാസർഗോഡ് പോലുള്ള ഇടങ്ങളിൽ ചൂട് അനുഭവപ്പെട്ടിരുന്നു. നിലവിലെ സ്ഥിതി തുടർന്നാൽ വരും മാസങ്ങളിൽ കേരളം ചുട്ടുപൊള്ളാനുള്ള സാധ്യതയാണ് വിലയിരുത്തപ്പെടുന്നത്.

ചൂട് കൂടുന്ന സാചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ചില മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. എന്തൊക്കെയാണെന്ന് പരിശോധിക്കാം

പകൽ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.

* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+