കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈബി ഈഡൻ തിരഞ്ഞെടുപ്പ് തിരക്കിൽ, കലൂരിലെ വീട് വെളളത്തിൽ, വാഹനങ്ങളടക്കം മുങ്ങി!

Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരവേ വെള്ളത്തില്‍ മുങ്ങി എറണാകുളം എംപി ഹൈബി ഈഡന്റെ വീടും. കഴിഞ്ഞ പ്രളയകാലത്ത് പോലും വെള്ളം കയറാത്ത എറണാകുളത്തെ പ്രദേശങ്ങളിലാണ് മണിക്കൂറുകള്‍ മാത്രം നീണ്ട മഴയില്‍ വെള്ളപ്പൊക്കമുണ്ടായിരിക്കുന്നത്. കലൂരിനടുത്തുളള ജോര്‍ജ് ഈഡന്‍ റോഡിലാണ് എംപിയുടെ വീട്. വീടിനകത്ത് വെള്ളം കയറി വീട്ട് സാധനങ്ങളെല്ലാം മുങ്ങിയിരിക്കുകയാണ്.

വീടിന് പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്ന രണ്ട് കാറുകളും വെള്ളത്തിലാണ്. രാത്രി തുടങ്ങിയ മഴയിലാണ് ഈ പ്രദേശത്തേക്ക് വെള്ളം ഇരച്ച് കയറിയത്. രണ്ട് മണിക്കൂര്‍ മാത്രം പെയ്ത മഴയിലാണ് ഇത്രയും വെള്ളം കയറിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഈ പ്രദേശത്തെ മിക്കവാറും വീടുകളും വെളളത്തില്‍ മുങ്ങി.

HYBI

സാധാരണയായി മഴക്കാലത്ത് വെള്ളം കയറാറുണ്ടെങ്കിലും ഇത്ര പെട്ടന്ന് വീടിനകത്തേക്ക് വെള്ളം കയറുന്നത് ആദ്യമായിട്ടാണെന്ന് ഹൈബി ഈഡന്റെ ഭാര്യ പറയുന്നു. അരമണിക്കൂര്‍ കൊണ്ടാണ് അകത്തേക്ക് വെള്ളം ഇരച്ച് കയറിയത്. ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിരുന്നുവെന്നും ഇവര്‍ പറയുന്നു.

അപ്രതീക്ഷിതമായ മഴയില്‍ കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെളളത്തിനടിയിലായിരിക്കുകയാണ്. നാടും നഗരവും മുങ്ങാന്‍ കാരണം കാനകള്‍ സമയത്തിന് വൃത്തിയാക്കാത്തതാണ് എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കൊച്ചി കോര്‍പ്പറേഷന് എതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കനത്ത മഴ കാരണം ജില്ലയില്‍ വോട്ടെടുപ്പ് മന്ദഗതിയിലാണ് നീങ്ങുന്നത്. പ്രധാന റോഡുകളടക്കം വെള്ളക്കെട്ടുകളായി മാറിയിരിക്കുകയാണ്. കലൂരിലെ സബ് സ്റ്റേഷനില്‍ ഒന്നര മീറ്റര്‍ ഉയരത്തില്‍ വെള്ളം കയറിയതോടെ കൊച്ചിയില്‍ വൈദ്യുതി മുടങ്ങും.

English summary
Kerala Rain: Water logged in Hybi Eden MP's house at Kaloor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X