കേരളത്തില്‍ കാലവര്‍ഷം കനത്തു. എല്ലാ ജില്ലകളിലും മഴ പെയ്യുന്നുണ്ട്. പലയിടത്തും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എല്ലാ ജില്ലകളിലും കൂടുതല്‍ മഴ പെയ്യുമെന്ന മുന്നറിയിപ്പുണ്ട്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. ബാക്കി യെല്ലോ അലേര്‍ട്ടും. മരങ്ങള്‍ കടപുഴകി വീണ സംഭവങ്ങള്‍ നിരവധിയാണ്. വീടുകള്‍ ഭാഗമായി തകര്‍ന്ന വാര്‍ത്തകളും വന്നിട്ടുണ്ട്. മലയോരത്തെ ചിലയിടങ്ങളില്‍ യാത്രാ നിരോധനം പ്രഖ്യാപിച്ചു. മലപ്പുറം നിലമ്പൂര്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.
മൂന്നാറില്‍ ദുരിതാശ്വാസ ക്യാംപ് തുറന്നിട്ടുണ്ട്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമുകള്‍ തുറന്നിട്ടുണ്ട്. നദീ തീരദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. കടല്‍തീരങ്ങളിലും ജാഗ്രതാ നിര്‍ദേശമുണ്ട്. ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നതിനാല്‍ അതിതീവ്ര മഴയുണ്ടാകുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു.
തിരുവനന്തപുരം കരിക്കകത്ത് ഫാം ജങ്ഷന് സമീപം നാല്‍പതോളം വീടുകളില്‍ വെള്ളം കയറി. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എയുടെ വീട് ഈ ഭാഗത്താണ്. മഴ ശക്തമാകുന്ന ഘട്ടത്തില്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കണം. മരച്ചുവട്ടില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. വൈദ്യുതി ലൈനുകള്‍ വീണു കിടക്കുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. അപകടകരമായ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ വേഗത്തില്‍ അധികൃതരെ അറിയിക്കണം. സംസ്ഥാനത്തെ മഴയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാം...
Jun 28, 2024, 8:17 am IST
ആലപ്പുഴയിലും ഇന്ന് അവധി
ആലപ്പുഴയിലെ നാല് താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കുട്ടനാട്, ചെങ്ങന്നൂർ, ചേർത്തല,അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും.
Jun 28, 2024, 1:01 am IST
മഴയ്ക്കും കാറ്റിനും സാധ്യത
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
Jun 27, 2024, 11:26 pm IST
'ബാഗ് പാക്ക് ചെയ്തോളൂ മക്കളേ'
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയൊന്നുമില്ലെന്ന് കളക്ടർ.‘അവധിയൊന്നുമില്ല, ഗ്രീൻ ആണ് മക്കളെ, ഹോം വർക്കൊക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തോളു', എന്നാണ് കളക്ടർ ഫേസ്ബുക്കിൽ കുറിച്ചത്.
Jun 27, 2024, 9:42 pm IST
കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
മഴ, വെള്ളപ്പൊക്കം എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ( 2024 ജൂൺ 28) അവധി പ്രഖ്യാപിച്ച് കളക്ടർ. മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
Jun 27, 2024, 8:43 pm IST
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ആലപ്പുഴയിലെ 4 താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.
കുട്ടനാട് , അമ്പലപ്പുഴ, ചേർത്തല , ചെങ്ങന്നൂർ താലൂക്കിലെ സ്ഥാപനങ്ങൾക്കാണ് അവധി
Jun 27, 2024, 7:51 pm IST
സംസ്ഥാനത്ത് മഴ തുടരും
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് 12 ജില്ലകളിൽ ജാഗ്രത മുന്നറിയിപ്പുണ്ട്. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലർട്ടും കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള ബാക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.
Jun 27, 2024, 6:56 pm IST
തിരുവനന്തപുരത്ത് 1.41 കോടിയുടെ കൃഷിനാശം
ജില്ലയിൽ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ 1.41 കോടി രൂപയുടെ കൃഷി നാശം റിപ്പോർട്ട് ചെയ്തു. 14.15 ഹെക്ടർ പ്രദേശത്തെ കൃഷിക്ക് നാശം സംഭവിച്ചു. വിവിധ കൃഷി മേഖലകളിലായി 289 കർഷകരെയാണ് നഷ്ടം ബാധിച്ചത്. വാഴ കൃഷിയെയാണ് മഴ ഏറെ ബാധിച്ചത്. 11.54 ഹെക്ടർ പ്രദേശത്തെ വാഴ കൃഷി മഴയിൽ നശിച്ചു. 1.05 ഹെക്ടർ പ്രദേശത്തെ പച്ചക്കറി കൃഷിയും 0.16 ഹെക്ടർ പ്രദേശത്തെ നാളികേര കൃഷിയും നശിച്ചു.
കഴിഞ്ഞ ദിവസത്തെ മഴയെ തുടർന്ന് ജില്ലയിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കടകംപള്ളി വില്ലേജിൽ വെൺപാലവട്ടം അങ്കണവാടി ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ ഒരു കുടുംബത്തിലെ അഞ്ച് പേരാണ് കഴിയുന്നത്. രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. മൂന്ന് വീടുകൾ പൂർണമായും 16 വീടുകൾ ഭാഗികമായും തകർന്നു.
Jun 27, 2024, 6:18 pm IST
വടക്കൻ ജില്ലകളിൽ കനത്ത നാശനഷ്‌ടം
കനത്ത മഴയെ തുടർന്ന് വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ കനത്ത നാശ നഷ്‌ടമാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. കാസർഗോഡ്, കണ്ണൂർ ജില്ലകളെയാണ് മഴ സാരമായി ബാധിച്ചത്. കാസർഗോഡ് മധുവാഹിനി, തേജസ്വിനി പുഴകൾ കരകവിഞ്ഞൊഴുകി.
വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ ഉൾപ്പെടെ തുറന്നിട്ടുണ്ട്. കൂടാതെ കണ്ണൂരിൽ കാർത്തികപുരം സ്‌കൂളിന്റെ ചുറ്റുമതിൽ ഇടിഞ്ഞ് റോഡിലേക്ക് വീഴുകയുമുണ്ടായി. കോഴിക്കോട് ചാലിയാറും കരകവിഞ്ഞതോടെ പലയിടങ്ങളും വെള്ളത്തിനിടയിലായി.
Jun 27, 2024, 6:01 pm IST
സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം
വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ കണ്ണൂർ, വയനാട് ജില്ലകളിൽ മാത്രമായിരുന്നു ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മഞ്ഞ മുന്നയിപ്പുമുണ്ട്.
Jun 27, 2024, 3:29 pm IST
മലപ്പുറത്ത് ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു
മലപ്പുറം പെരുമ്പടപ്പ് വില്ലേജില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. ഒരു കുടുംബത്തെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. വെളിയങ്കോട്, പൊന്നാനി വില്ലേജുകളില്‍ 22 ആളുകളെ ബന്ധു വീടുകളിലേക്കും താമസം മാറ്റിയിരിക്കുകയാണ്.
Jun 27, 2024, 2:55 pm IST
മലപ്പുറം ചെമ്പ്രശ്ശേരിയിൽ മഴയിൽ വീട് തകർന്ന് വീണു. നെല്ലേങ്ങര സുരേഷിന്റെ വീടാണ് തകർന്ന് വീണത്. അപകടത്തില്‍ വീട് പൂർണ്ണമായും തകർന്നു. ആർക്കും പരിക്കില്ല
Jun 27, 2024, 2:54 pm IST
സംസ്ഥാനത്ത് മഴക്കെടുതിയില്‍ വ്യാപക നാശനഷ്ടങ്ങള്‍
Jun 27, 2024, 12:47 pm IST
കലാക്രമണത്തില്‍ തകർന്ന കാപ്പാട് തീരദേശ റോഡ്
Jun 27, 2024, 12:21 pm IST
കളക്ടർ ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടും തുറന്ന് പ്രവർത്തിച്ച പത്തനംതിട്ട മൈലപ്രയിലെ ട്യൂഷന്‍ സെന്ററാണ് കെ എസ് യു പ്രവർത്തകർ ഉപരോധിച്ചത്.
Jun 27, 2024, 12:21 pm IST
പത്തനംതിട്ടയില്‍ ജില്ലാ കളക്ടറുടെ അവധി ഉത്തരവ് മറികടന്ന് തുറന്ന് പ്രവർത്തിച്ച ട്യൂഷന്‍ സെന്റർ ഉപരോധിച്ച് കെ എസ് യു പ്രവർത്തകർ
Jun 27, 2024, 11:16 am IST
ഇടുക്കിയിൽ മൂന്നുദിവസമായി തുടരുന്ന കനത്ത മഴയ്ക്ക് നേരിയ ശമനം.
Jun 27, 2024, 10:35 am IST
കാസര്‍കോട് ജില്ലയിലെ പള്ളഞ്ചി - പാണ്ടി റോഡിൽ പള്ളഞ്ചി ഫോറസ്റ്റിലുള്ള കൈവരി ഇല്ലാത്ത പാലത്തിൽ നിന്നും കാര്‍ പുഴയിലേക്ക് മറിഞ്ഞു. യാത്രക്കാരായ അബ്ദുൽ റഷീദ്, തസ്‌രീഫ് എന്നിവരെ കുറ്റിക്കോൽ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.
തിരുവനന്തപുരം പേപ്പാറ ഡാമിന്റെ ഒന്നു മുതൽ നാലു വരെയുള്ള ഷട്ടറുകൾ 5 സെന്റീമീറ്റർ വീതം (ആകെ 20 സെന്റീമീറ്റർ) രാവിലെ 10ന് ഉയർത്തും.
Jun 27, 2024, 7:51 am IST
അവധി നിർദേശം മറികടന്ന് ഏതെങ്കിലും വിദ്യാലയങ്ങളോ ട്യൂഷന്‍ സെന്ററുകളോ പ്രവർത്തിച്ചാൽ ശക്തമായ നടപടിയെടുക്കുമെന്നും പത്തനംതിട്ട ജില്ലാ കളക്ടർ വ്യക്തമക്കി
Jun 27, 2024, 7:51 am IST
ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, വയനാട്, എറണാകുളം, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Jun 27, 2024, 7:51 am IST
മഴ തുടരുന്ന സാഹചര്യത്തില്‍ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു
Jun 27, 2024, 1:43 am IST
ദുരന്തനിവാരണത്തിന് ജില്ലകൾക്ക് ഒരു കോടി വീതം
മഴ ശക്തമാകുമെന്നതിനാൽ അടുത്ത മൂന്ന് ദിവസം റവന്യു വകുപ്പ് ഉദ്യോഗസ്ഥർ അവരവരുടെ അധികാര പരിധിവിട്ട് പോകരുതെന്ന് റവന്യു മന്ത്രി കെ രാജൻ ജില്ലാ കളക്ടർമാരുടെ യോഗത്തിൽ നിർദ്ദേശിച്ചു. അവധി എടുത്തിട്ടുള്ളവർ ഈ ദിവസങ്ങളിൽ തിരികെ ജോലിയിൽ പ്രവേശിക്കണമെന്നും മന്ത്രി പറഞ്ഞു.
ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ വീതം ജില്ലകൾക്ക് കൈമാറിയിട്ടുണ്ട്. ആവശ്യം വരുന്ന മുറയ്ക്ക് വില്ലേജുകൾക്ക് നടപടിക്രമം പാലിച്ച് ഫണ്ട് കൈമാറാൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി. പഞ്ചായത്ത്തല ദുരന്തനിവാരണ സംവിധാനങ്ങൾ ക്രമീകരിക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
Jun 27, 2024, 1:09 am IST
കാലവർഷ സീസണിലെ ഏറ്റവും കൂടിയ മഴ
കഴിഞ്ഞ 24 മണിക്കൂറിൽ ഈ വർഷത്തെ കാലവർഷ സീസണിലെ സംസ്ഥാനത്തെ ഏറ്റവും കൂടിയ മഴ ഇന്ന് (26 ജൂൺ) രേഖപ്പെടുത്തി (ശരാശരി 69.6 മില്ലിമീറ്റർ മഴ). ജില്ലകളിൽ കോട്ടയം ജില്ലയിൽ ശരാശരി 103 മില്ലിമീറ്റർ മഴയും വയനാട് (95.8 മില്ലിമീറ്റർ), കണ്ണൂർ (89.2 മില്ലിമീറ്റർ) കാസർഗോഡ് (85) എറണാകുളം (80.1) മഴയും രേഖപ്പെടുത്തി.
Jun 26, 2024, 11:53 pm IST
മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം,പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
Jun 26, 2024, 11:09 pm IST
ഇരിട്ടിയിൽ അവധി
മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ ഇരിട്ടി താലൂക്കിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
Jun 26, 2024, 10:56 pm IST
വയനാട്ടിലേക്ക് പേകേണ്ട
വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ സർക്കാർ, സ്വകാര്യ മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് വ്യാഴാഴ്ച സന്ദർശകർക്ക് പ്രവേശനം നിരോധിച്ചു. 2005 ലെ ദുരന്ത നിവാരണ നിയമപ്രകാരമാണ് നടപടി.
Jun 26, 2024, 10:49 pm IST
ജലനിരപ്പ് ഉയരും, അതീവ ജാഗ്രത
മൂഴിയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്തും കനത്ത മഴ തുടരുകയാണെന്ന് ജനീഷ് കുമാർ എംഎൽഎ.സംഭരണശേഷി പരമാവധി ജലനിരപ്പിനോട് അടുക്കുന്ന സാഹചര്യമാണുള്ളത്.ഏത് നിമിഷവും അധികജലം ഡാമിന്റെ ഷട്ടറുകൾ തുറന്ന് പുറത്തെക്കൊഴുക്കാൻ സാധ്യതയുണ്ട്.അയതിനാൽ,ആങ്ങമൂഴി,സീതത്തോട് പ്രദേശങ്ങളിൽ കക്കാട്ടാറിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്.
ജനങ്ങൾ പരമാവധി ജാഗ്രത പാലിക്കണമെന്നും എംഎൽഎ അറിയിച്ചു
Jun 26, 2024, 10:23 pm IST
നാളെ അവധി
ആലപ്പുഴ: ജില്ലയിലെ വിവിധ താലൂക്കുകളിലെ സ്കൂളുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും നാളെ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും കളക്ടർ അറിയിച്ചു.
Jun 26, 2024, 9:37 pm IST
എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.
READ MORE
6:14 PM, 26 Jun
കൂറ്റന്‍ ബോര്‍ഡ് നിലംപൊത്തി
തിരുവനന്തപും കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തിന് അടുത്തുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് കാറ്റിലും മഴയിലും നിലംപൊത്തി. അത്യാഹിതമുണ്ടായിട്ടില്ല. വലിയ ബോര്‍ഡുകള്‍ മാറ്റണമെന്ന് നേരത്തെ നിര്‍ദേശമുണ്ടായിരുന്നു. തിരുവനന്തപുരത്ത് യെല്ലോ അലേര്‍ട്ടാണുള്ളത്.
6:17 PM, 26 Jun
പുന്നപ്രയില്‍ കടല്‍ക്ഷോഭം
ആലപ്പുഴയുടെ തീരദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. പുന്നപ്ര വിയാനയില് 10 മീറ്ററോളം റോഡ് കടലെടുത്തു. നിരവധി വീടുകള്‍ കടലെടുക്കുമോ എന്ന ഭീതിയിലാണ്.
6:19 PM, 26 Jun
ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി
തൃശൂര്‍ പൊരിങ്ങല്‍കുത്ത് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. നേരത്തെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തിയതിന് പുറമെയാണിത്. ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണിത്. കോട്ടയം ജില്ലയുടെ പല ഭാഗങ്ങളിലും മഴ കെടുതിയുണ്ടായിട്ടുണ്ട്. സഞ്ചാര നിയന്ത്രണവും ജില്ലയുടെ ചില ഭാഗങ്ങളിലുണ്ട്.
6:22 PM, 26 Jun
നാദാപുരത്ത് വീടിന് മുകളില്‍ മരം വീണു
കോഴിക്കോട് നാദാപുരത്ത് മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. ആവോലത്ത് കൂടേന്റവിട ചന്ദ്രമതിയുടെ വീടിന് മുകളിലാണ് മരം വീണത്. ആര്‍ക്കും പരിക്കില്ല.
6:25 PM, 26 Jun
പള്ളിപ്പുറത്ത് വീട് തകര്‍ന്നു
തിരുവനന്തപുരം പള്ളിപ്പുറത്ത് വീട് ഭാഗികമായി തകര്‍ന്നു. സിആര്‍പിഎഫ് ക്യാമ്പിനടുത്തുള്ള റിയാസിന്റെ വീടാണ് തകര്‍ന്നത്. റിയാസും ഭാര്യയും രണ്ട് മക്കളും മാതാപിതാക്കളുമാണ് ഇവിടെ താമസിക്കുന്നത്. ഇവര്‍ പെട്ടെന്ന് ഒഴിഞ്ഞ് മാറിയതിനെ തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവായി.
6:28 PM, 26 Jun
പുതിയ മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. മറ്റു ആറ് ജില്ലകളിലും യെല്ലോ അലേര്‍ട്ടാണുള്ളത്. വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
6:30 PM, 26 Jun
മലപ്പുറം ജില്ലയിലും കടലാക്രമണം
പൊന്നാനി, വെളിയങ്കോട്, പാലപ്പെട്ടി ഭാഗങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്. അലിയാര് പള്ളിയില്‍ റോഡിലേക്കും വെള്ളം കയറി. ജില്ലയിലെ തീരദേശത്താണ് മഴ ശക്തമായി തുടരുന്നത്. പൊന്നാനി മേഖലയില്‍ 20ഓളം വീടുകളില്‍ വെള്ളം കയറി. ചില കുടുംബങ്ങള്‍ സ്വമേതയാ മാറി താമസിച്ചു.
6:34 PM, 26 Jun
വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് പരിക്കേറ്റു
അമ്പലപ്പുഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് അമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റു. ഇടുക്കി ഏലപ്പാറയ്ക്ക് സമീപം സുബ്ബയ്യയുടെ വീടിന് മുകളില്‍ മരം വീണു. ദേവികുളത്ത് കരിങ്കല്‍ഭിത്തി തകര്‍ന്ന് വീടിന് കേടുപാടുണ്ടായി. മൂന്നാറില്‍ മണ്ണിടിച്ചിലുണ്ടായ ഭാഗങ്ങളില്‍ നിന്ന് 40 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
6:43 PM, 26 Jun
കുറ്റ്യാടിയില്‍ മണ്ണിടിഞ്ഞു
കോഴിക്കോട് നഗരത്തില്‍ ഉച്ചവരെ മഴയുണ്ടായിരുന്നില്ല. വൈകീട്ട് നേരിയ മഴ തുടങ്ങി. ജില്ലയിലെ മലയോര മേഖലകളില്‍ ശക്തമായ മഴ രാവിലെ മുതലുണ്ടായിരുന്നു. കുറ്റ്യാടി പുഴ, ഇരുവഴഞ്ഞിപ്പുഴ എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നു. കുറ്റ്യാടി ചുരത്തില്‍ രണ്ടിടത്ത് മണ്ണിടിഞ്ഞു.
6:48 PM, 26 Jun
കോലഞ്ചേരിയില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്നു
എറണാകുളം കോലഞ്ചേരിയില്‍ മണ്ണിടിഞ്ഞ് ഷിബുവിന്റെ വീട് ഭാഗികമായി തകര്‍ന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്ക് ഓടിയതോടെ വന്‍ ദുരന്തം ഒഴിവായി. ഓട്ടോ ഡ്രൈവറാണ് ഷിബു. രണ്ടാം തവണയാണ് ഇവിടെ മണ്ണിടിയുന്നതത്രെ.
6:51 PM, 26 Jun
മൂന്ന് ദിവസം കൂടി ശക്തമായ മഴ, ധന സഹായം
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ ഈ സീസണിലെ ശക്തമായ മഴയാണ് ലഭിച്ചതെന്ന് മന്ത്രി രാജന്‍ പ്രതികരിച്ചു. തലസ്ഥാനത്ത് ദുരന്തനിവാരണ സമിതി യോഗത്തില്‍ അദ്ദേഹം സംബന്ധിച്ചു. അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്നാണ് മന്ത്രി പറഞ്ഞത്. കോട്ടയത്താണ് കൂടുതല്‍ മഴ ലഭിച്ചത്. യാത്ര ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണെന്ന് മന്ത്രി പറഞ്ഞു. ഓരോ ജില്ലയ്ക്കും ഒരു കോടി രൂപ അടിയന്തര സഹായമായി അനുവദിച്ചു. ഇന്നും നാളെയും മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.
6:56 PM, 26 Jun
കിണര്‍ മൂന്ന് മീറ്റര്‍ താഴ്ന്നു
കണ്ണൂര്‍ പയ്യന്നൂരില്‍ ശക്തമായ കാറ്റില്‍ മരങ്ങള്‍ വീടുകള്‍ക്ക് മുകളിലേക്ക് വീണു. തലശേരി തലായില്‍ കിണര്‍ മൂന്ന് മീറ്ററോളം ഇടിഞ്ഞു താണു. കോഴിക്കോട് തൊട്ടില്‍പാലം പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. കുറ്റ്യാടി ചെറിയ കുമ്പള കട്ടന്‍കോട് റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു.
7:00 PM, 26 Jun
മൊത്തം കെടുതി!! പാലം തകര്‍ന്നു
കോന്നിയിലെ അടവി കുട്ടവഞ്ച് സഞ്ചാര കേന്ദ്രം താല്‍ക്കാലികമായി അടച്ചു. രാജാക്കാട് മയിലാംപാറ റൂട്ടില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. പാലക്കാട് ആലത്തൂര്‍ പത്തനാപുരത്ത് നടപ്പാലം തകര്‍ന്നുവീണു. ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആലത്തൂരിലേക്ക് എത്താനുള്ള പാലമാണ് തകര്‍ന്നത്.
7:10 PM, 26 Jun
കണ്ണമാലിയില്‍ വീടുകളില്‍ വെള്ളം കയറി
എറണാകുളം കണ്ണമാലി പ്രദേശത്ത് മഴ വൈകിയും തുടര്‍ന്നു. കടലാക്രമണത്തില്‍ അമ്പതിലധികം വീടുകളില്‍ വെള്ളം കയറി. ഏറെ നേരത്തിന് ശേഷം വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും ഇതേ ദുരിതമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
7:14 PM, 26 Jun
നാളെ സ്കൂള്‍ അവധി
പത്തനംതിട്ടയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിലാണ് കളക്ടറുടെ തീരുമാനം. അങ്കണവാടികളും പ്രവര്‍ത്തിക്കില്ല. ജൂണ്‍ 30 വരെ വിനോദസഞ്ചാര മേഖലകള്‍ക്ക് അവധിയാണ്. മലയോര മേഖലയില്‍ രാത്രി യാത്ര 30 വരെ നിരോധിച്ചു.
7:26 PM, 26 Jun
ഓട്ടോറിക്ഷ കാനയിലേക്ക് മറിഞ്ഞു
തൃപ്പൂണിത്തുറ പേട്ട കോളത്തേരി റോഡില്‍ ഓട്ടോ റിക്ഷ കാനയിലേക്ക് മറിഞ്ഞു. കാനയില്‍ വെള്ളം നിറഞ്ഞതിനാല്‍ കാനയ്ക്ക് മുകളില്‍ സ്ലാബ് ഉണ്ടോ ഇല്ലയോ എന്ന് അറിയാന്‍ കഴിയാത്ത അവസ്ഥയാണ്. രോഗിയുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് ഓട്ടോ അപകടത്തില്‍പ്പെട്ടത്.
7:27 PM, 26 Jun
വയനാട് ജില്ലയിലും നാളെ അവധി
വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയില്‍ നാശനഷ്ടങ്ങള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇനിയും മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പശ്ചാത്തലത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
7:46 PM, 26 Jun
അപ്പര്‍ കുട്ടനാട്ടിലെ വീടുകളില്‍ വെള്ളം കയറി
അപ്പര്‍ കുട്ടനാട്ടില്‍ തലവടി പഞ്ചായത്തിലെ വീടുകളില്‍ വെള്ളം കയറി. മൂന്നാം വാര്‍ഡില്‍ പൂന്തുരുത്തി, നാലാം വാര്‍ഡ് നെരവംതറ, 7ാം വാര്‍ഡ് കുന്നുമ്മാടി -കുതിരച്ചാല്‍, 10ാം വാര്‍ഡ് മണലേല്‍ അംബേദ്കര്‍ കോളനി എന്നീ പ്രദേശങ്ങളാണ് വെള്ളത്തില്‍ മുങ്ങിയത്.
7:56 PM, 26 Jun
മട്ടാഞ്ചേരിയില്‍ കെട്ടിടം തകര്‍ന്നു
എറണാകുളം എടവനക്കാട് കടലാക്രമണം രൂക്ഷം. വീടുകളില്‍ വെള്ളം കയറി. ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം. അങ്കമാലിയില്‍ മരം വൈദ്യുതി പോസ്റ്റിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. മട്ടാഞ്ചേരിയില്‍ കെട്ടിടം ഭാഗികമായി തകര്‍ന്നു.
8:02 PM, 26 Jun
ആലപ്പുഴ ജില്ലയില്‍ ഭാഗിക അവധി
കനത്ത മഴ തുടരുന്നതിനാല്‍ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പല ഭാഗങ്ങളിലും വെള്ളം കയറിയിരിക്കുകയാണ്.
8:05 PM, 26 Jun
പരീക്ഷകള്‍ക്ക് മാറ്റമില്ല
സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചില ജില്ലകളില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പരീക്ഷകള്‍ക്ക് മാറ്റമില്ല. നേരത്തെ നിശ്ചയിച്ച പിഎസ്സി പരീക്ഷകള്‍ ഉള്‍പ്പെടെ നടക്കും. വയനാട്, പത്തനംതിട്ട ജില്ലകളില്‍ സമ്പൂര്‍ണമായും ആലപ്പുഴയിലെ ചേര്‍ത്തല താലൂക്കിലുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
8:15 PM, 26 Jun
രാത്രി യാത്രയ്ക്ക് ഇന്നും നിരോധനം
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ രാത്രി യാത്രയ്ക്ക് ഇന്നും നിരോധനം ഉണ്ടാകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
8:49 PM, 26 Jun
ഇടുക്കിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ഇടുക്കി ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
9:19 PM, 26 Jun
മതിലിടിഞ്ഞ് വീണ് 9 വയസുകാരൻ മരിച്ചു
ആലപ്പുഴയില്‍ മതില് ഇടിഞ്ഞുവീണ് ഒന്‍പതാം ക്ലാസുകാരൻ മരിച്ചു. അന്തേക്ക്പറമ്പ് അലിയുടെയും ഹസീനയുടെയും മകന് അല്‍ ഫയാസ് അലി (14) ആണ് മരിച്ചത്.
9:22 PM, 26 Jun
കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കോട്ടയം: മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു.
9:37 PM, 26 Jun
എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.
10:23 PM, 26 Jun
നാളെ അവധി
ആലപ്പുഴ: ജില്ലയിലെ വിവിധ താലൂക്കുകളിലെ സ്കൂളുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും നാളെ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും കളക്ടർ അറിയിച്ചു.
10:49 PM, 26 Jun
ജലനിരപ്പ് ഉയരും, അതീവ ജാഗ്രത
മൂഴിയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്തും കനത്ത മഴ തുടരുകയാണെന്ന് ജനീഷ് കുമാർ എംഎൽഎ.സംഭരണശേഷി പരമാവധി ജലനിരപ്പിനോട് അടുക്കുന്ന സാഹചര്യമാണുള്ളത്.ഏത് നിമിഷവും അധികജലം ഡാമിന്റെ ഷട്ടറുകൾ തുറന്ന് പുറത്തെക്കൊഴുക്കാൻ സാധ്യതയുണ്ട്.അയതിനാൽ,ആങ്ങമൂഴി,സീതത്തോട് പ്രദേശങ്ങളിൽ കക്കാട്ടാറിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്.
ജനങ്ങൾ പരമാവധി ജാഗ്രത പാലിക്കണമെന്നും എംഎൽഎ അറിയിച്ചു
10:56 PM, 26 Jun
വയനാട്ടിലേക്ക് പേകേണ്ട
വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ സർക്കാർ, സ്വകാര്യ മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് വ്യാഴാഴ്ച സന്ദർശകർക്ക് പ്രവേശനം നിരോധിച്ചു. 2005 ലെ ദുരന്ത നിവാരണ നിയമപ്രകാരമാണ് നടപടി.
11:09 PM, 26 Jun
ഇരിട്ടിയിൽ അവധി
മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ ഇരിട്ടി താലൂക്കിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.