കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴ തുടരും; ഒമ്പത് ജില്ലകളില്‍ യെല്ലോ അലർട്ട്, ബാണാസുര സാഗറും കക്കി, ആനത്തോട് ഡാമുകളും ഇന്ന് തുറക്കും

Google Oneindia Malayalam News

കോഴിക്കോട്: മഴയ്ക്ക് നേരിയ ശമനം വന്നെങ്കിലും ഇന്ന് വീണ്ടും മഴ ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഒമ്പത് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് മുന്നറിയിപ്പുള്ളത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

'ഉള്ളതും പോയല്ലോ തൊള്ളേക്കണ്ണാ' എന്ന് പറഞ്ഞത് പോലായി: ദിലീപ് ചെയ്ത ആ പ്രവർത്തി അതിശയിപ്പിക്കുന്നു''ഉള്ളതും പോയല്ലോ തൊള്ളേക്കണ്ണാ' എന്ന് പറഞ്ഞത് പോലായി: ദിലീപ് ചെയ്ത ആ പ്രവർത്തി അതിശയിപ്പിക്കുന്നു'

വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ശക്തികൂടിയ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇത് തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യതയാണുള്ളത്. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യുന മർദ്ദ പാത്തിയും ( off shore - trough ) രൂപപ്പെട്ടിരിക്കുന്നു. മധ്യ കിഴക്കൻ അറബിക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നുമുണ്ട്. അതേസമയം വയനാട് ജില്ലയിലെ ബാണാസുര സാഗർ, പത്തനംതിട്ടയിലെ കക്കി, ആനത്തോട് ഡാമുകളും ഇന്ന് തുറക്കും.

gg

'ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ്‌ അപ്പർ റൂൾ ലെവൽ ആയ 774 മീറ്ററിൽ ജലനിരപ്പ്‌ എത്തിയ സാഹചര്യത്തിൽ 08.08.2022 ന് രാവിലെ 8 മണിക്ക് അണക്കെട്ടിന്റെ ഷട്ടർ 10 സെന്റിമീറ്റർ തുറക്കുന്നതാണ്. പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. അണക്കെട്ട് തുറക്കുന്ന സമയത്ത് അണക്കെട്ട് ഭാഗത്തേയ്ക്ക് പോകുകയോ, വെള്ളം ഒഴുകിപ്പോകുന്ന പുഴകളിൽ നിന്നും മീൻ പിടിക്കുകയോ, പുഴയിൽ ഇറങ്ങുകയോ ചെയ്യരുതെന്നും അറിയിക്കുന്നു.'-ജില്ലാ കളക്ടർ അറിയിച്ചു.

നടിക്ക് വേണ്ടി അജകുമാർ എത്തി, ദിലീപിന്റെ രാമന്‍പിള്ള വിറച്ചു: ഗംഭീര അരങ്ങേറ്റമെന്ന് ബൈജു കൊട്ടാരക്കരനടിക്ക് വേണ്ടി അജകുമാർ എത്തി, ദിലീപിന്റെ രാമന്‍പിള്ള വിറച്ചു: ഗംഭീര അരങ്ങേറ്റമെന്ന് ബൈജു കൊട്ടാരക്കര

റവന്യൂ മന്ത്രി കെ രാജനറെ നേതൃത്വത്തിലായിരിക്കും ഡാം തുറക്കുക. അതേസമയം ഡാം തുറക്കുന്ന സാഹചര്യത്തില്‍ കർശനമായ ജാഗ്രത പുലർത്തണമെന്ന് ജില്ലാ പൊലീസ് മേധാവിയും ആവശ്യപ്പെട്ടു. പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിലൂടെ എത്തുന്ന മത്സ്യം പിടിക്കാൻ വെള്ളത്തിൽ ഇറങ്ങുന്നത് ഒഴുക്കിൽപ്പെട്ട് ജീവഹാനി വരെ സംഭവിക്കുവാൻ സാധ്യതയുണ്ട്. ആയത് കൊണ്ട് ഡാമിൽ നിന്നും പുറത്തേക്കൊഴുക്കുന്ന വെള്ളതിൽ ഇറങ്ങുന്നതും മീൻപിടിക്കുന്നതും കർശ്ശനമായി നിരോധിച്ചിരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

ബേബി മോള്‍ ആറാടുകയല്ല, തകർത്താടുകയാണ്: അന്നാ ബെന്നിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍

പുഴകളുടെ ഇരുവശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതും വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ ജലനിരപ്പ് ഉയരുന്നതിന് മുമ്പ് സുരക്ഷിത സ്ഥലങ്ങളിലേക്കൊ ക്യാമ്പുകളിലേക്കോ മറേണ്ടതാണ് . പോലീസ് സഹയത്തിനായി പൊതുജനങ്ങൾക്ക് 04936 202521 ,9497980833 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്.

Recommended Video

cmsvideo
കേരളത്തിലെ ഡാമുകള്‍ നിറയുന്നു, ബാണാസുര സാഗര്‍ തുറന്നു | *Weather

English summary
kerala rain will continue; Banasura Sagar, Kaki, Anathode dams to be opened today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X