കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴ മാത്രമല്ല, ശക്തമായ കാറ്റടിക്കും... 55 കിലോമീറ്റര്‍ വരെ വേഗതയില്‍, മൂന്ന് ദിവസം ജാഗ്രതാ നിര്‍ദേശം

Google Oneindia Malayalam News

തിരുവനന്തപുരം: മഴ ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വന്നതിന് പിന്നാലെ തീരങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് വിവരം. ദുരന്ത നിവാരണ വകുപ്പാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിച്ചേക്കാം. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. ഈ മാസം 23 വരെ കാറ്റ് ശക്തി പ്രപിച്ചേക്കാം. കേരളം, കര്‍ണാടകം, മഹാരാഷ്ട്ര, തമിഴ്‌നാട് തീരങ്ങളിലാണ് കാറ്റടിക്കുക. തീരങ്ങളിലുള്ളവര്‍ നിര്‍ദേശം ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ജില്ലാ ഭരണകൂടത്തിനും പോലീസിനും ഫിഷറീസ് വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Heavy

നീരൊഴുക്ക് കൂടിയതിനാല്‍ നെയ്യാര്‍, മണിയാര്‍ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനിച്ചു. അടുത്ത നാല് ദിവസം ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിപ്പ്. ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതാണ് കാരണം. മൂന്ന് ന്യൂനമര്‍ദ്ദങ്ങളാണ് തുടര്‍ച്ചയായി സംഭവിക്കാന്‍ പോകുന്നത്. ഇതോടെ മഴ ഡിസംബറിലേക്കും നീണ്ടേക്കുമെന്നാണ് ആശങ്ക. മഴ ശക്തിപ്പെട്ടതിനാല്‍ ഉപതിരഞ്ഞെടുപ്പില്‍ പോളിങ് കുറയുമെന്നാണ് വിലയിരുത്തല്‍. അതേസമയം, അരൂരിര്‍ ശക്തമായ പോളിങ് നടക്കുന്നുണ്ട്.

കനത്ത മഴ; ജനശതാബ്ദിയടക്കം എട്ട് ട്രെയ്‌നുകള്‍ റദ്ദാക്കി, ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്കനത്ത മഴ; ജനശതാബ്ദിയടക്കം എട്ട് ട്രെയ്‌നുകള്‍ റദ്ദാക്കി, ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിങ്കളാഴ്ച ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. കണ്ണൂരും കാസര്‍ഗോഡും ഒഴികെയുള്ള അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

കോണ്‍ഗ്രസ് മുഖ്യമന്ത്രിക്ക് കുരുക്ക് മുറുക്കി സിബിഐ; കേസ് ദില്ലിയിലേക്ക്... വിചാരണ നിര്‍ത്തികോണ്‍ഗ്രസ് മുഖ്യമന്ത്രിക്ക് കുരുക്ക് മുറുക്കി സിബിഐ; കേസ് ദില്ലിയിലേക്ക്... വിചാരണ നിര്‍ത്തി

Recommended Video

cmsvideo
Red Alert Declared in 7 Districts Due To Heavy Rain | Oneindia Malayalam

പത്തനംതിട്ട ജില്ലയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല. തിരുവനന്തപുരത്തും സമാനമായ തീരുമാനം ജില്ലാ ഭരണകൂടം സ്വീകരിച്ചു. എറണാകുളം ജില്ലയിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂരില്‍ ഉച്ചമുതല്‍ അവധിയാണ്. കൊല്ലത്ത് ഭാഗിക അവധിയാണ്.

അമേരിക്കന്‍ ചാരവല പൊട്ടിച്ച് ഇറാനും ചൈനയും; മധ്യധരണ്യാഴിയില്‍ കപ്പലോട്ടം, വിടില്ലെന്ന് അമേരിക്കഅമേരിക്കന്‍ ചാരവല പൊട്ടിച്ച് ഇറാനും ചൈനയും; മധ്യധരണ്യാഴിയില്‍ കപ്പലോട്ടം, വിടില്ലെന്ന് അമേരിക്ക

English summary
Kerala Rain; Wind Prediction in Coastal Area
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X