Get Updates
Get notified of breaking news, exclusive insights, and must-see stories!

തകർത്ത് പെയ്ത് മഴ; 5 ജില്ലകളിൽ യെല്ലോ അലേർട്ട്; ഉച്ചയ്ക്ക് ശേഷം മഴ കനക്കും

സംസ്ഥാനത്ത് പല സ്ഥലങ്ങളിലും വേനൽ മഴ ലഭിച്ചുതുടങ്ങി. ഇന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം , തൃശൂർ ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ആണ് മഴ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം മഴ ശക്തപ്പെടുമെന്നാണ് വിവരം. വ്യാഴാഴ്ച വരെ മഴ തുടരും.

വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ പെയ്യുന്നെന്നാണ് പ്രവചനം. ഇടിമിന്നലോട് കൂടിയ മഴയായിരിക്കും. 30 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്. നാളെയും മറ്റന്നാളും പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

Rain

തെക്കുകിഴക്കൻ അറബിക്കടലിലും ലക്ഷദ്വീപ് മേഖലയിലുമായി രൂപം കൊണ്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്താലാണ് ശക്തമായ മഴയ്ക്ക് കാരണം. ഛത്തീസ്ഗഢ് മേഖല വരെ ന്യൂനമർദപ്പാത്തിയും രൂപപ്പെട്ടു. കഴിഞ്ഞ ദിവസം എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം. അതിശക്തമായ മഴ പെയ്യാനുള്ള മുന്നറിയിപ്പ് ഉള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട സാഹചര്യം ഉണ്ടായാൽ സഹകരിക്കേണ്ടത് ആണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ചൊവ്വാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് മഴ പെയ്യാൻ‌ സാധ്യതയുള്ളത്. ബുധനാഴ്ച പത്തനംതിട്ട,എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്യാൻ സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+