കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയരുന്നു, 206 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കും

  • By Sruthi K M
Google Oneindia Malayalam News

ഇടുക്കി: ശക്തമായ മഴ കേരളത്തെയും ഭീതിയിലാഴ്ത്തുകയാണ്. ജനങ്ങളെ വര്‍ഷങ്ങളായി ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.86 അടിയായി. അണക്കെട്ടിലെ സംഭരണശേഷി 142 അടിയാണ്. സ്പില്‍ വേ എപ്പോള്‍ വേണമെങ്കിലും തുറക്കാമെന്ന് മന്ത്രി പി.ജെ ജോസഫ് വ്യക്തമാക്കി.

അതുകൊണ്ടുതന്നെ സമീപത്തെ 206 കുടുംബങ്ങളെ എത്രയും പെട്ടെന്ന് മാറ്റിപ്പാര്‍പ്പിക്കുമെന്നും മന്ത്രി അറിയിച്ചു. എന്നാല്‍, ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് മന്ത്രി പറയുന്നത്. വള്ളക്കടവ്, ഉപ്പുതറ, അയ്യപ്പന്‍കോവില്‍ എന്നിവിടങ്ങളിലെ ജനങ്ങളെയാണ് ഒഴിപ്പിക്കുന്നത്. കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

mullaperiyar-dam

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നു തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിട്ടുണ്ട്. ജലനിരപ്പ് 142 അടിയായി നിലനിര്‍ത്തുന്നതിനാണ് തമിഴ്‌നാടിന്റെ ശ്രമം. മഴ ശക്തമായി തുടരുകയാണെങ്കില്‍ രാത്രി തന്നെ അണക്കെട്ടിലെ ഷട്ടറുകള്‍ തുറക്കണമെന്നാണ് അധികൃതര്‍ പറയുന്നത്.

സെക്കന്റില്‍ 1800ഘന അടി വെള്ളമാണ് തമിഴ്‌നാട് ഇപ്പോള്‍ കൊണ്ടുപോകുന്നത്. മുല്ലപ്പെരിയാര്‍ ജലനിരപ്പ് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് പരിശോധിച്ചശേഷം അടുത്ത നടപടികളെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

English summary
Mullaperiyar dam shutters likely to be opened tonight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X