രണ്ട് സീറ്റ്, ആവശ്യക്കാര്‍ നാല്... രാജ്യസഭാ സീറ്റില്‍ ഇടതു ക്യാംപില്‍ മുറുമുറുപ്പ്; 2 ഫോര്‍മുല
തിരുവനന്തപുരം: ജൂണ്‍ 25ന് മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമെന്ന പ്രഖ്യാപനം വന്ന പിന്നാലെ ഇരുമുന്നണികളിലും ചര്‍ച്ചകള്‍ സജീവം. നിയമസഭയിലെ പ്രാതിനിധ്യം കണക്കാക്കിയാല്‍ ഒരു സീറ്റ് യുഡിഎഫിന് ലഭിക്കും. അതില്‍ നേരത്തെയുള്ള ധാരണ പ്രകാരം മുസ്ലിം ലീഗ് മല്‍സരിക്കുമെന്നാണ് കരുതുന്നത്. അതേസമയം, എല്‍ഡിഎഫിന് കിട്ടുന്ന രണ്ട് സീറ്റില്‍ ആര് മല്‍സരിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. കാരണം ആവശ്യക്കാര്‍ നാലുണ്ട്.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി, എളമരം കരീം എന്നിവരുടെ രാജ്യസഭാ കാലാവധി ജൂലൈ ഒന്നിനാണ് അവസാനിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ജൂണ്‍ 25ന് തിരഞ്ഞെടുപ്പ്. എല്‍ഡിഎഫിന് ഉറപ്പുള്ള രണ്ടില്‍ ഒരു സീറ്റില്‍ സിപിഎം മല്‍സരിക്കും. ബാക്കി ഒരു സീറ്റില്‍ സിപിഐ, കേരള കോണ്‍ഗ്രസ് എം, ആര്‍ജെഡി എന്നീ കക്ഷികളാണ് ആവശ്യക്കാര്‍.

യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തുമ്പോള്‍ രാജ്യസഭാ സീറ്റുമായിട്ടാണ് വന്നത് എന്ന വാദമാണ് കേരള കോണ്‍ഗ്രസ് എമ്മിനുള്ളത്. എന്നാല്‍ മുന്നണിയിലെ പ്രധാന കക്ഷിയായ തങ്ങളുടെ സീറ്റ് നിലനിര്‍ത്തണമെന്ന് സിപിഐ ആവശ്യപ്പെടുന്നു. ഇത്തവണ രാജ്യസഭാ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട് ആര്‍ജെഡിയും രംഗത്തുണ്ട്. ഈ കക്ഷികളെ പിണക്കുന്നത് വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നതാണ് സിപിഎം നേരിടുന്ന തലവേദന.
കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കില്ല എന്നാണ് ഇതുവരെയുള്ള വിവരം. സിപിഐക്ക് സീറ്റ് നല്‍കാനും കേരള കോണ്‍ഗ്രസിന് ബദലായി എന്തെങ്കിലും പദവി നല്‍കാനുമാണ് ചര്‍ച്ചകള്‍. വിഎസ് അച്യുതാനന്ദന് നേരത്തെ വഹിച്ചിരുന്ന ഭരണപരിഷ്കാര കമ്മീഷന് പദവി കേരള കോണ്‍ഗ്രസിന് നല്‍കിയേക്കുമെന്നാണ് കേള്‍ക്കുന്നത്. കാബിനറ്റ് പദവിയുള്ള കമ്മീഷനാണിത്.
രാജ്യസഭാ സീറ്റ് ലഭിച്ചില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പ് വരെ ജോസ് കെ മാണിക്ക് പ്രത്യേക പദവിയുണ്ടാകില്ല എന്നതാണ് എടുത്തു പറയേണ്ടത്. ഭരണപരിഷ്കാര കമ്മീഷന് തിളക്കമുള്ള പദവിയല്ലാത്തതിനാല്‍ കേരള കോണ്‍ഗ്രസ് ഏറ്റെടുക്കുമോ എന്നും വ്യക്തമല്ല. ഈ സാഹചര്യത്തില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ പരിഗണന നല്‍കാമെന്ന വാഗ്ദാനം ജോസ് കെ മാണിക്ക് മുമ്പാകെ സിപിഎം വച്ചേക്കുമെന്നാണ് വിവരം.
ജൂണ്‍ നാലിലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം കൂടി പരിശോധിച്ചാകും സീറ്റ് വിഭജന കാര്യത്തില്‍ അന്തിമ തീരുമാനം എല്‍ഡിഎഫ് എടുക്കുക. ജൂണ്‍ ആറിനാണ് രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടത്. വിശദമായ ചര്‍ച്ചകളിലേക്ക് ഇടതുമുന്നണിയിലെ പ്രധാന പാര്‍ട്ടികള്‍ കടന്നുകഴിഞ്ഞു. കേരള കോണ്‍ഗ്രസ് സീറ്റ് നേടുമോ, അതോ മറ്റു പ്രധാന പദവികളുടെ വാഗ്ദാനത്തില്‍ ഒതുങ്ങുമോ, കടുത്ത തീരുമാനമെടുക്കുമോ എന്നെല്ലാം വൈകാതെ അറിയാം.
അതേസമയം, യുഡിഎഫ് ക്യാമ്പില്‍ കാര്യങ്ങള്‍ സുഗമമായി മുന്നോട്ട് പോകുന്നു എന്നാണ് വിവരം. കിട്ടുന്ന ഒരു സീറ്റില്‍ മുന്‍ധാരണ പ്രകാരം മുസ്ലിം ലീഗ് മല്‍സരിക്കും. മുസ്ലിം ലീഗില്‍ ആര് മല്‍സരിക്കുമെന്നാണ് അറിയേണ്ടത്. ഇന്ത്യ മുന്നണിക്ക് വ്യക്തമായ മേല്‍കൈ കേന്ദ്രത്തില്‍ ലഭിച്ചാല്‍ പികെ കുഞ്ഞാലിക്കുട്ടി രാജ്യസഭയിലേക്ക് മല്‍സരിക്കുമെന്നും കേന്ദ്രത്തില്‍ മന്ത്രിയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം മറിച്ചായാല്‍ എന്ത് എന്ന ചോദ്യം ബാക്കിയാണ്.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത്












Click it and Unblock the Notifications