കേരള രാജ്യസഭ തിരഞ്ഞെടുപ്പ്; കേന്ദ്രം ഇടപെട്ടപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ലംഘിച്ചത് 25 വർഷത്തെ പതിവ്
തിരുവനന്തപുരം; കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് ഒഴിവ് വന്ന മൂന്ന് സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ അബ്ദുൽ വഹാബ്, ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ എന്നിവരാണ് വിജയിച്ചത്. ഏപ്രിൽ 23 നായിരുന്നു തിരഞ്ഞെടുപ്പ്. എന്നാൽ ഏറെ വിവാദങ്ങൾക്കാണ് തിരഞ്ഞെടുപ്പ് വഴിവെച്ചത്. കമ്മീഷൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം തിരുമാനം മരവിപ്പിച്ചതായിരുന്നു വിവാദങ്ങൾക്ക് കാരണമായത്. തിരഞ്ഞെടുപ്പിൽ കേന്ദ്ര നിയമമന്ത്രാലയം ഇടപെട്ടതോടെ 25 വർഷത്തെ പതിവ് ലംഘിച്ച് കൊണ്ടായിരുന്നു ഇത്.

സംസ്ഥാനത്ത് നിന്നുള്ള മൂന്ന് അംഗങ്ങളുടെ കാലാവധി ഏപ്രില്‍ 21- ന് അവസാനിക്കാനിരിക്കെ മൂന്ന് രാജ്യസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് നടത്തുമെന്ന് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഈ തീരുമാനം മരവിപ്പിക്കുകയായിരുന്നു. നിയമപ്രശ്നം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. നിലവിലെ നിയമസഭാംഗങ്ങൾ രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുത്താൽ അത് അനുചിതവും ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാകുമെന്നും കാണിച്ച് കേന്ദ്ര നിയമമന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
അതേസമയം മുൻകാലങ്ങളില്ലെല്ലാം തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സംസ്ഥാനങ്ങളിൽ പഴയ ജനപ്രതിനിധികൾ തന്നെയാണ് രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുത്തിരുന്നത്. ഉദാഹരണത്തിന്, 1996 ൽ, അസം, ഹരിയാന, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള രാജ്യസഭാ സീറ്റുകളിലേക്ക് ഇസി തിരഞ്ഞെടുപ്പ് നടത്തി,നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന് തൊട്ട് മുൻപായിരുന്നു ഇത്. രാജ്യസഭ തിരഞ്ഞെടുപ്പ് യഥാസമയം നടത്തേണ്ടത് അത്യാവശ്യമാണെന്നായിരുന്നു അന്നത്തെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണർ ടിഎൻ ശേഷൻ വ്യക്തമാക്കിയത്.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിലവിലെ നിയമസഭ തുടരുന്നിടത്തോളം സിറ്റിംഗ് അംഗങ്ങളുടെ വിരമിക്കലിന് മുമ്പ് രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട് എന്ന് തന്നെ. 2001 മുതൽ 2020 വരെ ഏകദേശം 150 സീറ്റുകളിലേക്കായി നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പുകളിൽ ഈ മാതൃക ലംഘിച്ചിട്ടില്ല.
ഇതിൽ പശ്ചിമ ബംഗാൾ (2006 ൽ), ആന്ധ്രാപ്രദേശ് (2014), ഒഡീഷ (2014), അസം (2016), കേരളം (2016), കർണാടക (2018) എന്നിവിടങ്ങളിൽ നിന്നുള്ള 24 സിറ്റിംഗ് അംഗങ്ങളുടെ കാലാവധി പൂർത്തിയാക്കി തിരഞ്ഞെടുപ്പ് നടന്നത് സംസ്ഥാന നിയമസഭയുടെ കാലാവധി കഴിയാൻ രണ്ട് മാസങ്ങൾ ഉണ്ടാകുമ്പോഴാണ് .ഇതുപ്രകാരമെങ്കിൽ കേരളത്തിൽ ഏപ്രിൽ 21 ന് മുൻപ രാജ്യസഭ തിരഞ്ഞെടുപ്പ് നടത്തണമായിരുന്നു.
നിയമ മന്ത്രാലയം ഉയർത്തിക്കാട്ടിയ "നിർദ്ദിഷ്ട വസ്‌തുതകൾ" കമ്മീഷന് നിയമപരമായി പരിശോധിക്കേണ്ടതുണ്ടെന്നായിരുന്നു തിരഞ്ഞെടുപ്പ് വൈകിയത് സംബന്ധിച്ചുള്ള ചോദ്യത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ വക്താവിന്റെ മറുപടി, ഇന്ത്യൻ എക്സ്പ്രസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ ഈ സമയം നിയമസഭ വോട്ടെടുപ്പ് കഴിഞ്ഞിരുന്നുവെന്ന കാര്യവും വക്താവ് ചൂണ്ടിക്കാട്ടി.
റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിന്റെ ഒന്നര ലക്ഷം ഡോസ് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍ കാണാം
അതേസമയം കമ്മീഷൻ തിരുമാനത്തിനെതിരെ നിയമസഭാ സെക്രട്ടറിയും എസ് ശർമ്മ എംഎൽഎയും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് രാജ്യസഭാ തിരഞ്ഞെടുപ്പ് മേയ് രണ്ടിനകം നടത്താൻ സിംഗിൾബെഞ്ച് ഉത്തരവിട്ടു.
കറുപ്പണിഞ്ഞ് ഗ്ലാമറസായി അഷു റെഡ്ഡി; വൈറലായ ചിത്രങ്ങള്‍ കാണാം
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications