കേരള രക്ഷാ മാര്‍ച്ച് തിരുവനന്തപുരത്ത്
തിരുവനന്തപുരം:സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാ മാര്‍ച്ച് തിരുവനന്തപുരം ജില്ലയിലെത്തി. ഫെബ്രുവരി നാലിന് വൈകീട്ട് പുത്തരിക്കണ്ടം മൈതാനത്ത് മാര്‍ച്ചിന് സ്വീകരണം നല്‍കി.
സിപിഎമ്മിനെതിരെയാണ് യഥാര്‍ത്ഥത്തില്‍ ഗൂഢാലോചന നടക്കുന്നതെന്ന് പിണറായി ആരോപിച്ചു. ടിപി വധത്തിന്റെ പേരില്‍ ഭരണം ഉപയോഗിച്ച് സിപിഎമ്മിനെ തകര്‍ക്കാനാണ് ഗൂഢാലോചന നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിനെതിരെയുള്ള ഗൂഢാലോചന ഒരിക്കല്‍ കോടതിയില്‍ തെളിഞ്ഞതാണ്. കോടതി കുറ്റ വിമുക്തമാക്കിയെങ്കിലും ടിപി കേസില്‍ സിപിഎമ്മിനെ കുടുക്കാന്‍ ഇപ്പോള്‍ വീണ്ടും ഗൂഢാലോചന നടക്കുകയാണ്. അതിന്റെ ഭാഗമായാണ് ടിപി കേസില്‍ സിബിഐ അന്വേഷണം വേണം എന്ന് ആവശ്യപ്പെടുന്നത്- പിണറായി പറഞ്ഞു

ആവേശം അലതല്ലി
കേരള രക്ഷാമാര്‍ച്ചില്‍ തുറന്ന വാഹനത്തില്‍ വരുന്ന പിണറായി വിജയന്‍. കൂടെ മുന്‍ മന്ത്രി എകെ ബാലന്‍

അഭിവാദ്യങ്ങള്‍
തിരുവനന്തപുരം പുത്തരിക്കണ്ടത്ത് കേരള രക്ഷാ മാര്‍ച്ചിന് സ്വീകരണം നല്‍കാനെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരെ പിണറായി വിജയന്‍ അഭിവാദ്യം ചെയ്യുന്നു.

പറയാനുറച്ച്
ടിപി കേസോ, ലാവലിനോ എന്തുമാകട്ടെ. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ വാക്കുകളിടറാതെ പറയുന്ന നേതാവാണ് പിണറായി വിജയന്‍.

ഗൂഢാലോചന സിപിഎമ്മിനെതിരെ
ടിപി കേസിലല്ല, ശരിക്കും സിപിഎമ്മിനെ തകര്‍ക്കാനാണ് ഗൂഢാലോചന നടന്നതെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്.

നിറഞ്ഞ സദസ്സ്
ആയിരങ്ങളാണ് കേരള രക്ഷാ മാര്‍ച്ചിന് സ്വീകരണം നല്‍കാന്‍ എത്തിയത്

ലാല്‍ സലാം
കേരള രക്ഷാമാര്‍ച്ചിലെ ജാഥാംഗങ്ങള്‍ പിണറായി വിജയനൊപ്പം പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു.












Click it and Unblock the Notifications