ആദ്യം സൗഹൃദം..പിന്നെ മൊബൈല്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തു...28കാരിയോട് ഇവര്‍ ചെയ്തത്!!
അംഗപരിമിതയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്
ചാവക്കാട്: കേരളത്തില്‍ പീഡനപരമ്പര തുടരുന്നു. 28 കാരിയായ അംഗപരിമിതയായ യുവതിയാണ് ക്രൂരപീഡനത്തിന് ഇരയായത്. മൂന്നു പേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഭര്‍തൃമതി കൂടിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്.

മണ്ണത്തല സ്വദേശിയായ യുവതിയുമായി പ്രതികള്‍ സൗഹൃദത്തിലാവുകയായിരുന്നു. വീട്ടില്‍ ആരുമില്ലാതിരിക്കുമ്പോള്‍ ഇവര്‍ യുവതിയെ ഫോണില്‍ വിളിച്ചു സംസാരിക്കുകയും ഇവ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു.

വഴങ്ങാന്‍ തയ്യാറായില്ലെങ്കില്‍ ഫോണ്‍ സംഭാഷണം ഭര്‍ത്താവിനെയും വീട്ടുകാരെയും അറിയിച്ച് കുടുംബം തകര്‍ക്കുമെന്ന് പ്രതികള്‍ യുവതിയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പ്രതികള്‍ യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പീഡനത്തോടൊപ്പം യുവതിയില്‍ നിന്നു പണവും സ്വര്‍ണവും പ്രതികള്‍ തട്ടിയെടുക്കുകയും ചെയ്തിട്ടുണ്ട്.

ഒരു വര്‍ഷത്തിലധികമായി പ്രതികള്‍ യുവതിയെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. കടുത്ത മാനസിക പിരിമുറുക്കത്തെ തുടര്‍ന്ന യുവതി വീട്ടുകാരെ വിവരം അറിയിച്ചതോടെയാണ് പ്രതികളെ പിടികൂടിയത്.

മണത്തല കറുത്താക്ക മുഹമ്മദ് റാഫി, പുതുപൊന്നാനി മമ്പുറം റോഡ് വടക്കേപ്പുറത്ത് ഷിഹാബുദ്ദീന്‍, പുതുപൊന്നാനി അക്കരയില്‍ അഷ്‌ഖര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ റാഫിക്ക് മറ്റു രണ്ടു പ്രതികളുമായി ബന്ധമില്ല. യുവതി വിറ്റ മൊബൈലില്‍ നിന്ന് ഇയാള്‍ക്കു അവരുടെ നമ്പര്‍ ലഭിക്കുകയായിരുന്നു. എന്നാല്‍ കൂട്ടുകാരായ അഷ്ഖറിനും ഷിഹാബുദ്ദീനും ഒരിക്കല്‍ ആശുപത്രിയില്‍ വച്ചാണ് യുവതിയുടെ നമ്പര്‍ ലഭിക്കുന്നത്. തുടര്‍ന്ന് ഫോണിലൂടെ ഇവര്‍ യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.












Click it and Unblock the Notifications