കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളെ സ്വീകരിക്കാന്‍ കേരളം സജ്ജം; സര്‍ക്കാരും മതസംഘടനകളും ഒരുങ്ങി, രണ്ടര ലക്ഷം മുറികള്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പ്രവാസികളെ സ്വീകരിക്കാന്‍ കേരളക്കര ഒരുങ്ങി കഴിഞ്ഞു. സര്‍ക്കാര്‍ എല്ലാ നടപടികളും അതിവേഗം സ്വീകരിച്ചുവരികയാണ്. മതസംഘടനകള്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. മതസ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളെല്ലാം പ്രവാസികളെ പാര്‍പ്പിക്കാന്‍ പ്രത്യേകമായി ഒരുങ്ങുന്നു. പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ഇടപെടല്‍ നടത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ഇവര്‍ക്ക് വേണ്ട സൗകര്യം തങ്ങള്‍ ഒരുക്കാമെന്നാണ് കേരളം അറിയിച്ചിട്ടുള്ളത്. തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യമൊരുക്കുകയാണ് ആദ്യം ചെയ്യുക. ആഡംബര വീടുകള്‍ ആവശ്യമുള്ളവര്‍ക്ക് പണം നല്‍കി അവസരം ഒരുക്കാനും ആലോചിക്കുന്നുണ്ട്. മലപ്പുറത്തും കോഴിക്കോടുമാണ് കൂടുതല്‍ സൗകര്യം ഒരുക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

നിരീക്ഷണത്തിലിരുത്തും

നിരീക്ഷണത്തിലിരുത്തും

തിരികെയെത്തുന്ന എല്ലാവരെയും നിരീക്ഷണത്തിലിരുത്തും. ജില്ലാ തലത്തിലാണ് സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഇതിന്റെ ചുമതല കളക്ടര്‍മാര്‍ക്കാണ്. മലപ്പുറത്താണ് കൂടുതല്‍ പ്രവാസികളുള്ളത്. അതുകൊണ്ടുതന്നെ മലപ്പുറത്തും കോഴിക്കോടുമാണ് കൂടുതല്‍ സൗകര്യങ്ങല്‍ ഒരുക്കുന്നത്.

തിരികെ പോകണം

തിരികെ പോകണം

തിരികെ പോകണമെന്ന് ആഗ്രഹിക്കുന്ന പ്രവാസികളെ കൊണ്ടുപോകാത്ത രാജ്യങ്ങള്‍ക്കെതിരെ ശക്തമായ നടപടി യുഎഇ ഭരണകൂടം സ്വീകരിക്കുമെന്ന് കഴിഞ്ഞദിവസങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേരളം കേന്ദ്രത്തിന് വീണ്ടും കത്തയച്ചത്. എന്നാല്‍ പ്രവാസികള്‍ ഇപ്പോഴുള്ള സ്ഥലത്ത് തന്നെ നില്‍ക്കട്ടെ എന്നാണ് കേന്ദ്രവും സുപ്രീംകോടതിയും പറഞ്ഞത്.

സ്വീകരിക്കാന്‍ ഒരുങ്ങി

സ്വീകരിക്കാന്‍ ഒരുങ്ങി

അതേസമയം, കേന്ദ്ര നിലപാട് എന്തായാലും കേരളം പ്രവാസികളെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്. എല്ലാ പ്രവാസികളും തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഒട്ടേറെ പേര്‍ ആഗ്രഹിക്കുന്നുണ്ടുതാനും. ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ പലര്‍ക്കും കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി ജോലി നഷ്ടപ്പെട്ടിരിക്കുകയാണ്.

ഹോട്ടലുകളും റിസോര്‍ട്ടുകളും

ഹോട്ടലുകളും റിസോര്‍ട്ടുകളും

പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിലാണ് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് മുറികള്‍ ഒരുക്കാനുള്ള ചുമതല. ഹോട്ടലുകളും റിസോര്‍ട്ടുകളും ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കളക്ടര്‍മാര്‍ ഇതിന് നേതൃത്വം നല്‍കും. രണ്ടര ലക്ഷം മുറികളാണ് സജ്ജമാക്കുന്നത്. ഇതില്‍ പകുതിയിലും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

പുരവഞ്ചികളിലും

പുരവഞ്ചികളിലും

ആലപ്പുഴയില്‍ പുരവഞ്ചികളിലും സൗകര്യം ഒരുക്കിട്ടുണ്ട്. വയനാട് ജില്ലയില്‍ മുഴുവന്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും വില്ലകളും ക്വാറന്റൈന്‍ സൗകര്യമായി ഏറ്റെടുത്തു. മറ്റു ജില്ലകളിലും സമാനമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. മലപ്പുറം ജില്ലകളിലാണ് കൂടുതല്‍ പേര്‍ തിരിച്ചെത്തുക എന്ന് കരുതുന്നു.

Recommended Video

cmsvideo
പ്രവാസികളെ നാട്ടിലെത്തിക്കാന്‍ തയ്യാറായി യുഎഇ | Oneindia Malayalam
 ഒട്ടേറെ മതസംഘടനകള്‍

ഒട്ടേറെ മതസംഘടനകള്‍

അതേസമയം, ഒട്ടേറെ മതസംഘടനകള്‍ പ്രവാസികള്‍ക്കായി സ്ഥാപനങ്ങള്‍ ഒഴിച്ചിടുമെന്ന് അറിയിച്ചിട്ടുണ്ട്. സമസ്ത ഇരുസുന്നി വിഭാഗങ്ങളും ഇഎംഎസ്സും എംഎസ്എസും മുസ്ലിം ലീഗും തങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ വിട്ടു നല്‍കാമെന്ന് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. മലപ്പുറത്തും കോഴിക്കോടുമാണ് കൂടുതല്‍ കിടക്കകള്‍ ഒരുക്കുന്നത്. രണ്ട് ജില്ലകളിലും 15000 വീതം കിടക്കകള്‍ ഒരുക്കും.

English summary
Kerala Ready to Welcome Pravasi; Government move with supports of Community Leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X