കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിയല്‍ എസ്റ്റേറ്റ് ഏജന്റ്‌സ് അസോസിയേഷന്‍(ഐഎന്‍ടിയുസി) ജില്ലാ സമ്മേളനം മാറ്റി വച്ചു

പ്രസിഡന്റായി പികെ സന്ദീപ് വേങ്ങേരിയെയും ജനറല്‍ സെക്രട്ടറിയായി കെഎന്‍എ അമീറിനെയും യോഗം തിരഞ്ഞെടുത്തു.

Google Oneindia Malayalam News

കോഴിക്കോട്: വസ്തുവില്‍പ്പന രംഗത്ത് വര്‍ദ്ധിച്ചു വരുന്ന തൊഴില്‍ സ്തംഭനാവസ്ഥ പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മുന്‍കൈ എടുക്കണമെന്ന് കേരള റിയല്‍ എസ്റ്റേറ്റ് ഏജന്റ്‌സ് അസോസിയേഷന്‍(ഐഎന്‍ടിയുസി) കോഴിക്കോട് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. യൂണിയന്‍ സംസ്ഥാന സെക്രട്ടറി പി ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ പികെ സന്ദീപ് വേങ്ങേരി അദ്ധ്യക്ഷത വഹിച്ചു. കെഎന്‍എ അമീര്‍ സ്വാഗതവും രമേഷ് അമ്പലക്കോത്ത് നന്ദിയും പറഞ്ഞു.

intuccalicut

അസോസിയേഷന്റെ ജില്ലയിലെ പുതിയ പ്രസിഡന്റായി പികെ സന്ദീപ് വേങ്ങേരിയെയും ജനറല്‍ സെക്രട്ടറിയായി കെഎന്‍എ അമീറിനെയും യോഗം തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍- പികെ ബാബു പെരിങ്ങളം, ടി ബാബുരാജ് കൊയിലാണ്ടി, മതോകണ്ടി അശോകന്‍ വടകര, സലീം മറ്റത്തില്‍ അടിവാരം (വൈസ് പ്രസിഡന്റുമാര്‍), പിസി ജമാല്‍ കൊടുവള്ളി, രഞ്ജിത് കണ്ണോത്ത് വടകര, കൊള്ളി കുഞ്ഞഹമ്മദ് പാലേരി, ജാഫര്‍ താമരശേരി, ഗഫൂര്‍ പുതുപ്പാടി, റോബിന്‍ ജോസഫ് കാവിലുംപാറ(സെക്രട്ടറിമാര്‍), രമേശ് അമ്പലക്കോത്ത് (ട്രഷറര്‍).

ഏപ്രില്‍ ആറിന് കോഴിക്കോട് ടൗണ്‍ ഹാളില്‍ വച്ചായിരുന്നു സംഘടനയുടെ ജില്ലാ സമ്മേളനം നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ജില്ലാ സമ്മേളനം മെയ് മാസത്തില്‍ കെപി കേശവമേനോന്‍ ഹാളില്‍ ആയിരിക്കും നടക്കുക എന്ന് ജില്ല പ്രസിഡന്റ് സന്ദീപ് വേങ്ങേരി അറിയിച്ചു. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും

English summary
Kerala real estate agents association(intuc) Kozhikode District committee meeting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X