കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെന്തുരുകി കേരളം; ബുധനാഴ്ച 46 പേർക്ക് സൂര്യാകാപമേറ്റു, രണ്ടു പേർക്ക് സൂര്യാഘാതം..

Google Oneindia Malayalam News

Recommended Video

cmsvideo
ഒഴാഴ്ച കൂടി കേരളത്തിൽ കടുത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ് | Oneindia Malayalam

തിരുവനന്തപുരം: വെന്തുരുകി കേരളം. ഒഴാഴ്ച കൂടി കടുത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ച മാത്രം 46 പേര്‍ക്ക് സൂര്യാതപവും രണ്ടുപേര്‍ക്ക് സൂര്യാഘാതവുമേറ്റു. പത്തനംതിട്ടയില്‍ എട്ട് പേര്‍ക്കും കോട്ടയത്ത് ഏഴ് പേര്‍ക്കും എറണാകുളത്തും കൊല്ലത്തും അഞ്ച് പേര്‍ക്ക് വീതവും മലപ്പുറം കണ്ണൂര്‍ കാസര്‍കോഡ് എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്ക് വീതവുമാണ് ഇന്ന് സൂര്യാതപമേറ്റത്.

നോട്ട് നിരോധനത്തിനെതിരെ അന്വേഷണം, ജിഎസ്ടി പുനഃപരിശോധിക്കും, തൃണമൂൽ കോൺഗ്രസിന്റെ പ്രകടന പത്രിക!

തിരുവനന്തപുരത്ത് രണ്ടുേപര്‍ക്ക് സൂര്യാഘാതവുമേറ്റു. പാലക്കാട് ഇന്നും ചൂട് 41 ഡിഗ്രി സെല്‍ഷ്യസായിരുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പാലക്കാട്ടെ ചൂട് 41 ഡിഗ്രി സെല്‍ഷ്യസിൽ തുടരുന്നത്. വരുന്ന ദിവസങ്ങളിൽ മറ്റു ജില്ലകളിലും കടുത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. അള്‍ട്രാവയലറ്റ് രശ്മികളുടെ തോതും കൂടിയതിനാല്‍ അതീവ ജാഗ്രത നിര്‍ദേശമാണ് ആരോഗ്യവകുപ്പ് അടക്കം നല്‍കിയിട്ടുള്ളത്.

Summer


കടുത്ത ചൂടില്‍ നിന്നും സൂര്യാഘാതത്തില്‍ നിന്നും വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. അണപ്പ് കൂടുക, വായില്‍ നിന്നും നുരയും പതയും വരുക, ശ്വാസോച്ഛാസ നിരക്കും, ഹൃദയമിടിപ്പും ക്രമാതീതമായി ഉയരുക. തീറ്റ തിന്നാന്‍ മടുപ്പ് പാലുല്‍ല്പാദനം കുറയുക എന്നിവയാണ് ,സൂര്യാഘാതത്തിന്റ ലക്ഷണങ്ങൾ. ഒരാഴ്ച്ചക്കിടയിൽ കോഴിക്കോട് ജില്ലയിൽ മാത്രം 3 കറുവ പശുക്കളും, ഒരു പോത്ത് കുട്ടിയുമാണ് സൂര്യാഘാതത്തിൽ ചത്തത്. വളര്‍ത്തുമൃഗങ്ങളെ തുറസ്സായ സ്ഥലങ്ങളില്‍ കെട്ടിയിടാതിരിക്കുക. തണലുളള സ്ഥലങ്ങളില്‍ മാത്രം കെട്ടിയിടുക. തുടങ്ങിയ നിർദേശങ്ങളും മൃഗസംരക്ഷണ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

English summary
Kerala reels under extreme heatwave conditions, sun-stroke cases on the rise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X