അന്തിമ കണക്ക്: സംസ്ഥാനത്ത് 74.4% പോളിങ്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി രേഖപ്പെടുത്തി. കണക്കനുസരിച്ച പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ 74.04 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയരിക്കുന്നത്.
1989ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയ വര്‍ഷമാണിത്. കഴിഞ്ഞ പ്രവശ്യം 73.37 ശതമാനമായിരുന്നു പോളിങ്. ഏറ്റവും ഒടുവില്‍ നടന്ന 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 75.12 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.

വടകരയിലും കണ്ണൂരിലുമാണ് ഇത്തവണ ഏറ്റവും അധികം പോളിങ് രേഖപ്പെടുത്തിയത്. 81.1 ശതമാനം പേരാണ് ഇവിടെ തങ്ങളുടെ പൗരാവകാശം രേഖപ്പെടുത്തിയത്. പത്തനം തിട്ട മണ്ഡലത്തിലാണ് ഏറ്റവും കുറഞ്ഞ പോളിങ്. 66.01 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.
കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. 79.80 ശതമാനം. തിരുവനന്തപുരവും ആറ്റിങ്ങലുമാണ് ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയ മറ്റ് രണ്ട് മണ്ഡലങ്ങള്‍. യഥാക്രമം 68.69%, 68.77 % എന്നിങ്ങനെയാണ് ഇവിടങ്ങളിലെ പോളിങ്.
മാവേലിക്കര (71.35%), ആലപ്പുഴ (78.78%), കോട്ടയം (71.70%), ഇടുക്കി (70.66%), എറണാകുളം (76.56%), ചാലക്കുടി (76.94%), തൃശ്ശൂര്‍ (72.15%), ആലത്തൂര്‍ (76.45%), പാലക്കാട് (76.39%), പൊന്നാനി (73.83%), മലപ്പുറം (71.27%), വയനാട് (73.28%), കാസര്‍കോട് (78.49%) എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ പോളിങ് ശതമാനം












Click it and Unblock the Notifications