കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറം ബലാത്സംഗങ്ങളുടെ ജില്ലയോ...? ഞെട്ടിപ്പിയ്ക്കുന്ന കണക്കുകള്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേരളം സ്ത്രീകളെ സംബന്ധിച്ച് തീരെ സുരക്ഷിതമല്ലാത്ത സംസ്ഥാനമായി മാറിക്കൊണ്ടിരിയ്ക്കുകയാണോ... ബലാത്സംഗങ്ങളും സ്ത്രീ പീഡനങ്ങളും ദിനം പ്രതി വര്‍ദ്ധിച്ച് വരികയാണോ... കണക്കുകള്‍ പറയുന്നത് അങ്ങനെയാണ്.

12 വയസ്സുകാരിയെ മുപ്പതിലധികം പേര്‍ക്ക് കാഴ്ചവച്ച മാതാപിതാക്കളുടെ വാര്‍ത്ത മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലില്‍ നിന്നാണ് വന്നത്. ആ മലപ്പുറം ജില്ലയില്‍ നിന്നുള്ള കണക്കുകള്‍ ഞെട്ടിയ്ക്കുന്നതാണ്. 2015 തുടങ്ങി ആദ്യ നാല് മാസത്തിനിടയില്‍ കേരളത്തില്‍ ഏറ്റവും അധികം ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് മലപ്പുറത്താണ്. ഏറ്റവും അധികം സ്ത്രീ പീഡന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് തിരുവനന്തപുരത്തും ആണ്.

4269 കേസുകള്‍

4269 കേസുകള്‍

2015 ജനുവരി മുതല്‍ ഏപ്രില്‍ വരെ കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 4269 കേസുകളാണ്.

391 ബലാത്സംഗങ്ങള്‍

391 ബലാത്സംഗങ്ങള്‍

ഈ കാലയളവില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 391 ബലാത്സംഗ കേസുകളാണ്. സ്ത്രീ പീഡനത്തിന് 1,380 കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടു.

ഇപ്പോഴും സ്ത്രീധന പീഡനം

ഇപ്പോഴും സ്ത്രീധന പീഡനം

സാക്ഷരതയിലും വിദ്യാഭ്യാസത്തിലും ഏറെ മുന്നോട്ട് പോയെങ്കിലും സ്ത്രീധന പീഡന കേസുകളും കേരളത്തില്‍ കുറവല്ല. ഭര്‍ത്താവിന്റേയോ ഭര്‍തൃവീട്ടുകാരുടേയോ പീഡനം സംബന്ധിച്ച് 1,354 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്.

മലപ്പുറത്തിന് നാണക്കേട്

മലപ്പുറത്തിന് നാണക്കേട്

രജിസ്റ്റര്‍ ചെയ്യപ്പെട്ട 391 ബലാത്സംഗ കേസുകളില്‍ 51 എണ്ണവും മലപ്പുറം ജില്ലയിലാണ്. 46 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട തിരുവനന്തപുരം രണ്ടാമതും 36 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത പാലക്കാട് മൂന്നാമതും ആണ്.

ഭര്‍തൃപീഡനവും മലപ്പുറത്ത്

ഭര്‍തൃപീഡനവും മലപ്പുറത്ത്

ഭര്‍ത്താവിന്റേയും ഭര്‍തൃവീട്ടുകാരുടേയും പീഡനം സംബന്ധിച്ച കേസുകളും കൂടുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത് മലപ്പുറം ജില്ലയില്‍ തന്നെ. 199 കേസുകള്‍.

സ്ത്രീ പീഡനം

സ്ത്രീ പീഡനം

സ്ത്രീ പീഡന കേസുകളില്‍ തലസഥാന ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 221 കേസുകള്‍.

കഴിഞ്ഞ വര്‍ഷം

കഴിഞ്ഞ വര്‍ഷം

2014 ല്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ 13,880 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 1,283 ബലാത്സംഗ കേസുകള്‍ ഉണ്ടായിരുന്നു.

English summary
Kerala reported 391 cases of rape and 1,380 complaints of molestation of women till April this year, despite the intense awareness campaigns and strict monitoring against gender exploitation in the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X