Get Updates
Get notified of breaking news, exclusive insights, and must-see stories!

സഭയിൽ ഇനി പുതുമുഖങ്ങളുടെ ‘ആക്ഷൻ’- പകുതിയിലേറെ പേർക്ക് ‘ന്യൂ എൻട്രി’, യുഡിഎഫിൽ 60

17ാം കേരള നിയമസഭ പുതുമുഖങ്ങളാൽ സമ​ൃദ്ധം. 140 അംഗങ്ങളിൽ പകുതിയി​ലേറെയും പുതുമുഖങ്ങളാണ്- 71 പേർ. ഇതിൽ ടി.കെ. ഗോവിന്ദൻ (തളിപ്പറമ്പ്), വി. കുഞ്ഞികൃഷ്ണൻ (പയ്യന്നൂർ) എന്നീ രണ്ട് സ്വതന്ത്രർ ഉൾപ്പെടെ 60 പേരും യുഡിഎഫ് പക്ഷത്താണ്.

ഇടതുമുന്നണിയിലെ പുതുമുഖങ്ങൾ എട്ടുപേരാണ്. ബിജെപിയുടെ മൂന്നംഗങ്ങളും പുതുമുഖങ്ങളാണ്. ഇതിൽ രണ്ടുപേർ രാജ്യസഭ മുൻ അംഗങ്ങളും മുൻ കേന്ദ്രമന്ത്രിമാരുമാണ് എന്ന പ്രത്യേകതയുമുണ്ട്.

udf

യുഡിഎഫിൽ ഏറ്റവും കൂടുതൽ പുതുമുഖങ്ങളെ എത്തിച്ചത് കോൺഗ്രസ് ആണ്- 39 പേർ. മുസ്ലിം ലീഗിൽനിന്ന് വിജയിച്ച 11 പേരും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ അഞ്ച് അംഗങ്ങളും ആർഎസ്പിയിലെ രണ്ടംഗങ്ങളും സിഎംപിയിലെ ഏക അംഗവും സഭയിൽ 'ന്യൂ എൻട്രി’ ആണ്. ഇടതുപക്ഷത്ത് സിപിഎമ്മിലെ നാലും സിപിഐയിലെ മൂന്നും ആർജെഡിയിലെ ഒരാളുമാണ് പുതുമുഖങ്ങൾ.

കോൺഗ്രസിലെ പുതുമുഖങ്ങൾ ഇവരാണ്-

സന്ദീപ് വാര്യർ -തൃക്കരിപ്പൂർ, കെ. നീലകണ്ഠൻ - ഉദുമ, അഡ്വ. ടി.ഒ. മോഹൻ - കണ്ണൂർ, ഉഷ വിജയൻ - മാനന്തവാടി, കെ.എം. അഭിജിത്ത് - നാദാപുരം, അഡ്വ. പി.കെ. പ്രവീൺകുമാർ - കൊയിലാണ്ടി, വി.ടി. സൂരജ് - ബാലുശേരി, വിദ്യാ ബാലകൃഷ്ണൻ - എലത്തൂർ, അഡ്വ. കെ. ജയന്ത് - കോഴിക്കോട് നോർത്ത്, വി.എസ്. ജോയ് - തവനൂർ, കെ.പി. നൗഷാദലി-പൊന്നാനി, കെ.എ. തുളസി -കോങ്ങാട്, രമേഷ് പിഷാരടി- പാലക്കാട്, അഡ്വ. സുമേഷ് അച്യുതൻ -ചിറ്റൂർ, രാജൻ ജെ. പല്ലൻ - തൃശൂർ, ഒ.ജെ. ജെനീഷ് - കൊടുങ്ങല്ലൂർ, മനോജ് മൂത്തേടൻ-പെരുമ്പാവൂർ, ടോണി ചമ്മിണി - വൈപ്പിൻ, മുഹമ്മദ് ഷിയാസ്-കൊച്ചി, ദീപക് ജോയ് -തൃപ്പൂണിത്തുറ, എഫ്. രാജ - ദേവികുളം, സേനാപതി വേണു- ഉടുമ്പൻചോല, റോയ് കെ. പൗലോസ് - ഇടുക്കി, അഡ്വ. സിറിയക് തോമസ്- പീരുമേട്, കെ. ബിനിമോൻ - വൈക്കം, നാട്ടകം സുരേഷ് - ഏറ്റുമാനൂർ, റോണി കെ. ബേബി - കാഞ്ഞിരപ്പള്ളി, അഡ്വ. എം.ജെ. സെബാസ്റ്റ്യൻ - പൂഞ്ഞാർ, എ.ഡി. തോമസ് - ആലപ്പുഴ, അഡ്വ. എം. ലിജു - കായംകുളം, അഡ്വ. പഴകുളം മധു -റാന്നി, അഡ്വ. സി.വി. ശാന്തകുമാർ- അടൂർ, ജ്യോതികുമാർ ചാമക്കാല -പത്തനാപുരം, എം.എം. നസീർ- ചടയമംഗലം, ബിന്ദു കൃഷ്ണ-കൊല്ലം. രമ്യ ഹരിദാസ്-ചിറയിൻകീഴ്, എസ്. മുഹമ്മദ് സുധീർഷാ - വാമനപുരം, എം.ആർ. ബൈജുകുമാർ - കാട്ടാക്കട.

മുസ്‍ലിം ലീഗിലെ പുതുമുഖങ്ങൾ-

കല്ലട്ര മാഹീൻ ഹാജി - കാസർകോട്, അഡ്വ. ഫാത്തിമ തഹ്ലിയ - പേരാമ്പ്ര, അഡ്വ. വി.കെ. ഫൈസൽ ബാബു -കോഴിക്കോട് സൗത്ത്, എം.എ. റസാഖ് -കുന്ദമംഗലം, പി.കെ. ഫിറോസ് -കൊടുവള്ളി, സി.കെ. കാസിം -തിരുവമ്പാടി, ടി.പി. അഷറഫലി-കൊണ്ടോട്ടി, അഡ്വ. എം. റഹ്മത്തുല്ല- മഞ്ചേരി, പി.എം.എ. സമീർ -തിരൂരങ്ങാടി, പി.കെ. നവാസ് -താനൂർ, വി.ഇ. അബ്ദുൽ ഗഫൂർ- കളമശേരി.

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ പുതുമുഖങ്ങൾ-

ഷിബു തെക്കുംപുറം - കോതമംഗലം, അപു ജോൺ ജോസഫ്- തൊടുപുഴ, വിനു ജോബ് -ചങ്ങനാശ്ശേരി, റെജി ചെറിയാൻ -കുട്ടനാട്, അഡ്വ. വർഗീസ് മാമ്മൻ - തിരുവല്ല.

ഉല്ലാസ് കോവൂർ -കുന്നത്തൂർ, വിഷ്ണുമോഹൻ- ഇരവിപുരം എന്നിവരാണ് ആർഎസ്പിയിലെ പുതുമുഖങ്ങൾ. തിരുവനന്തപുരത്ത് ജയിച്ച സിഎംപിയിലെ സി.പി. ജോണും പുതുമുഖമാണ്.

ഇടതുമുന്നണിയിലെ പുതുമുഖങ്ങൾ ഇവരാണ്-

സിപിഎം: കാരായി രാജൻ- തലശ്ശേരി, വി.കെ. സനോജ്- മട്ടന്നൂർ, കെ.പ്രേമൻ -നെന്മാറ, ടി.എം. ശശി -ആലത്തൂർ,

സിപിഐ: അഡ്വ. ഗോവിന്ദൻ പള്ളിക്കാപറമ്പിൽ -കാഞ്ഞങ്ങാട്, കെ.കെ. വത്സരാജ്-കൈപമംഗലം, സി. അജപ്രസാദ് -പുനലൂർ,

ആർജെഡി: പി.കെ. പ്രവീൺ-കൂത്തുപറമ്പ്. അഡ്വ. ബി.ബി. ഗോപകുമാർ- ചാത്തന്നൂർ, വി. മുരളീധരൻ - കഴക്കൂട്ടം, രാജീവ് ചന്ദ്രശേഖർ- നേമം എന്നിവരാണ് ബിജെപിയിലെ പുതുമുഖങ്ങൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+