2028 ലും കേരളത്തിലെ ദേശീയപാത-66 നിര്‍മാണം പൂര്‍ത്തിയാകില്ല; സമ്മതിച്ച് പികെ ബഷീര്‍

കേരളത്തിലെ ദേശീയപാത 66 നിര്‍മാണത്തിന് വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് സമ്മതിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍. ഈ വര്‍ഷം പൂര്‍ത്തിയാവുമെന്നു കരുതിയ ദേശീയപാതയുടെ നിര്‍മാണപ്രവൃത്തികള്‍ 2028 ആയാലും തീരാത്ത അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ കെ എന്‍ ബാലഗോപാല്‍ ഉന്നയിച്ച സബ്മിഷനു മറുപടി പറയവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇത് സംബന്ധിച്ച് രണ്ട് കേന്ദ്ര റോഡ്-ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തി എന്നും ബഷീര്‍ പറഞ്ഞു. 'കരാറുകാരൊന്നും ഇന്നേവരെ കേരളം കണ്ടിട്ടില്ലാത്ത അവസ്ഥയാണ്. എന്തെങ്കിലും പ്രശ്‌നം വിളിച്ചു പറഞ്ഞാല്‍ ഏതെങ്കിലും ജൂനിയര്‍മാരെയാണ് അയയ്ക്കുന്നത്. ഇതിനൊക്കെ മാറ്റം വരുത്തണമെന്ന് കേന്ദ്രമന്ത്രിയോടു ആവശ്യപ്പെട്ടിട്ടുണ്ട്,' മന്ത്രി വ്യക്തമാക്കി.

Kerala Road

അതേസമയം എം സി റോഡ് വികസനത്തിന് മുന്‍ഗണന നല്‍കുന്നില്ലെന്ന് ആക്ഷേപം സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ നിങ്ങളുടെ കാലത്തൊക്കെ നടക്കാത്ത കാര്യം തന്റെ കാലത്തെങ്കിലും ചെയ്യാനാവുമോയെന്നു നോക്കട്ടെ എന്നായിരുന്നു മന്ത്രിയുടെ മറുപടി.

നേരത്തെ മുഖ്യമന്ത്രി വി ഡി സതീശന്‍ ഡല്‍ഹിയില്‍ വെച്ച് നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും ദേശീയപാത 66 നിര്‍മാണത്തിലെ കാലതാമസം മാറ്റണം എന്ന് ആവശ്യപ്പെട്ടിരുന്നു. പദ്ധതിയിലെ കാലതാമസം പരിഹരിക്കുന്നതിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കാമെന്ന് ഗഡ്കരി ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി പിന്നീട് അറിയിച്ചു.

80 ശതമാനം ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായ ദേശീയപാത 966-ലെ (കോഴിക്കോട്-പാലക്കാട്) പദ്ധതിക്ക് ആവശ്യമായ തുടര്‍ അനുമതികള്‍ നല്‍കുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. ദേശീയപാത വികസനത്തിന് ആവശ്യമായ പുഴമണലും ക്വാറി ഉല്‍പ്പന്നങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുക, ശബരിമല റോപ്വേ പദ്ധതി രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളും കേന്ദ്രത്തോട് ഉന്നയിച്ചിട്ടുണ്ട്.

വെസ്റ്റേണ്‍ എറണാകുളം ബൈപ്പാസ്, കോതമംഗലം-മൂവാറ്റുപുഴ ബൈപ്പാസുകള്‍, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള കണക്റ്റിവിറ്റി എന്നിവയുള്‍പ്പെടെ കേരളത്തിലെ മറ്റ് റോഡ് പദ്ധതികളും വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ, കേരളത്തിലെ റോഡ്, ഗതാഗത വികസന പദ്ധതികള്‍ കൃത്യമായ സമയപരിധിക്കുള്ളില്‍ മുന്നോട്ട് കൊണ്ടുപോകാമെന്നും കൂടിക്കാഴ്ചയില്‍ ധാരണയായി.

നിലവില്‍ ദേശീയപാത വികസനം കേരളത്തില്‍ മെല്ലെയാണ് നടക്കുന്നത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ദേശീയപാത നിര്‍മാണത്തിന് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് കല്ലുകള്‍ വരുന്നത് നിന്നതോടെ നിര്‍മാണം ഏറെക്കുറെ നിലച്ച മട്ടാണ്. ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കണം എന്നാവശ്യപ്പെട്ട് സതീശന്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma