കോട്ടയം-എറണാകുളം ഇടനാഴിക്ക് ദേശീയപാത പദവി? നടപടികള്‍ വേഗത്തിലാക്കാന്‍ കേരളം

നിര്‍ദിഷ്ട കോട്ടയം-എറണാകുളം ഇടനാഴിക്ക് ദേശീയപാത പദവി ലഭിക്കാന്‍ സാധ്യത. ഇക്കാര്യം ആവശ്യപ്പെട്ട് കൊണ്ട് നാഷണല്‍ ഹൈവേ അതോറിറ്റിയുമായി ഒരു വട്ടം ചര്‍ച്ച പൂര്‍ത്തിയായെന്നു മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു. ഇനി അടുത്ത യോഗം ന്യൂഡല്‍ഹിയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തില്‍ വെച്ച് നടക്കും. ദേശീയപാത 183-66 എന്നിവയെ ബന്ധിപ്പിക്കുന്ന പാതയാണ് കോട്ടയം എറണാകുളം ഇടനാഴി.

ഗഡ്കരിയുമായുള്ള യോഗത്തിന് മുന്‍പ് കേരളത്തിനു വേണ്ട ആവശ്യങ്ങള്‍ പൊതുമരാമത്ത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ വഴി തയാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം മുളങ്കുഴയില്‍ ദേശീയപാത 183 ല്‍ നിന്നാണ് നിര്‍ദിഷ്ട ഇടനാഴി ആരംഭിക്കുന്നത്. തൃപ്പൂണിത്തുറ മാര്‍ക്കറ്റിനു സമീപം ദേശീയപാത 66 ന്റെ സമാന്തര പാതയായ കുണ്ടന്നൂര്‍-അങ്കമാലി ബൈപാസില്‍ എത്തുന്ന വിധത്തിലാണ് ആലോചിച്ചിരിക്കുന്നത്.

Kerala Road

ഈ അലൈന്‍മെന്റോട് കൂടിയ കരട് നിര്‍ദേശം നേരത്തെ എംപി കെ ഫ്രാന്‍സിസ് ജോര്‍ജ്, നിതിന്‍ ഗഡ്കരിക്കു കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍ദേശം പഠിക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത സെക്രട്ടറിക്ക് ഗഡ്കരി നിര്‍ദേശം നല്‍കുകയും ചെയ്തു. സംസ്ഥാനങ്ങളിലെ റോഡുകള്‍ക്ക് ദേശീയപാത പദവി ലഭിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യണം.

ഇതിന് ശേഷം നാഷണല്‍ ഹൈവേ അതോറിറ്റിയുമായി കൂടിയാലോചിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. കഴിഞ്ഞ ദിവസം ചേര്‍ന്ന എംപിമാരുടെ യോഗത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ് ഇക്കാര്യം ഉന്നയിച്ചിരുന്നു. എംപിയുടെ നിലപാടിനെ മുഖ്യമന്ത്രി പിന്തുണച്ചതോടെ നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു. നിര്‍ദിഷ്ട ഇടനാഴി യാഥാര്‍ത്ഥ്യമായാല്‍ കോട്ടയം-എറണാകുളം യാത്രാസമയം ഒരു മണിക്കൂറാക്കി ചുരുങ്ങും.

60 കിലോമീറ്റര്‍ ദൂരമുള്ള ഇടനാഴി കോട്ടയത്ത് നിന്നാരംഭിച്ച് കുമരകം, തോട്ടകം, ഉദയനാപുരം, പൂത്തോട്ട, പുതിയകാവ് വഴി തൃപ്പൂണിത്തുറയില്‍ എത്തിച്ചേരുന്ന വിധത്തിലാണ് ആലോചിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഭൂരിഭാഗവും പുതിയ റോഡ് തന്നെ വേണ്ടി വരും. ദേശീയപാതാ പദവി ലഭിച്ചാല്‍ റോഡ് നിര്‍മാണം നാഷണല്‍ ഹൈവേ അതോറിറ്റി ഏറ്റെടുക്കും. അങ്ങനെ വന്നാല്‍ നിര്‍മാണത്തിനുള്ള തുക കേന്ദ്രത്തില്‍ നിന്നു ലഭിക്കും.

ഇടനാഴി യാഥാര്‍ത്ഥ്യമായാല്‍ മധ്യ കേരളത്തിന്റെ വാണിജ്യ, വ്യവസായ, ടൂറിസം രംഗത്ത് നിര്‍ണായക മാറ്റം കൊണ്ടുവരാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ കോട്ടയത്തിനും കൊച്ചിക്കും ഇടയില്‍ യാത്ര ചെയ്യാന്‍ മൂന്ന് മണിക്കൂറിലധികം സമയമെടുക്കും. നിര്‍ദിഷ്ട പാത ഗ്രീന്‍ഫീല്‍ഡ് ഹൈവേയായാണ് വിഭാവനം ചെയ്യുന്നത്. നെല്‍വയലുകളെയും ജലസേചനത്തെയും ബാധിക്കാതിരിക്കാന്‍ പാടശേഖരങ്ങളിലൂടെ എലിവേറ്റഡ് പാതകളാണ് ആസൂത്രണം ചെയ്യുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+